
ന്യൂഡൽഹി: ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ ടി20 പരമ്പരയ്ക്ക് കളമൊരുങ്ങുന്നു. ഈ വർഷം സെപ്റ്റംബറിൽ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര നടന്നേക്കുമെന്നാണ് വിവരം. മത്സരം ഡൽഹിയിലാണ് നടക്കുന്നതെങ്കിലും അഫ്ഗാനിസ്ഥാനായിരിക്കും പരമ്പരയിലെ ഹോം ടീം. അഫ്ഗാനെ ആതിഥേയരായി പരിഗണിച്ചുകൊണ്ട് ദ്വിരാഷ്ട്ര പരമ്പര നടത്താൻ ആലോചിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സെപ്റ്റംബർ മാസം 13, 16, 19 തീയ്യതികളിൽ അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ വെച്ചായിരിക്കും മത്സരങ്ങൾ നടക്കുക. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് ബിസിസിഐയെ സമീപിച്ചതായാണ് വിവരം. ഇരുക്രിക്കറ്റ് ബോർഡുകളും തമ്മിൽ ധാരണയായാൽ പരമ്പര നടക്കും. മത്സരം ഇന്ത്യൻ മണ്ണിലാണെങ്കിലും അഫ്ഗാനായിരിക്കും പരമ്പരയിലെ ഹോം ടീം. അഫ്ഗാനിലെ സാഹചര്യം പരിഗണിച്ച് രാജ്യത്തെ ക്രിക്കറ്റ് ടീം ഇന്ത്യ, യുഎഇ എന്നിവിടങ്ങളെ ഹോം ഗ്രൗണ്ടായി ഉപയോഗിച്ചുകൊണ്ട് മത്സരങ്ങൾ കളിക്കാറുണ്ട്.
ബിസിസിഐയും അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡും നല്ല ബന്ധം പുലർത്തുന്നു. അയർലൻഡ്, ശ്രീലങ്ക, സിംബാബ്‌വെ തുടങ്ങിയ മറ്റ് ക്രിക്കറ്റ് ബോർഡുകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി ബിസിസിഐ ഇന്ത്യൻ ടീമിനെ പരമ്പര കളിക്കാൻ അയക്കാറുണ്ട്. ഈ വിഷയത്തിൽ ബിസിസിഐയും എസിബിയും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്. ചില കാര്യങ്ങൾ പൂർത്തിയാക്കിയ ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. - ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്നു.
അതേസമയം ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റ് മത്സരങ്ങൾ സെപ്റ്റംബർ 23 ന് ആരംഭിക്കുന്നുണ്ട്. അതിന് മുൻപുള്ള തയ്യാറെടുപ്പ് എന്ന രീതിയിലായിരിക്കും ഈ പരമ്പര പരിഗണിക്കു. ഏഷ്യൻ ഗെയിംസിനായി 15 അംഗ ടി20 സ്‌ക്വാഡിനെ സെലക്ടർമാർക്ക് തിരഞ്ഞെടുക്കുകയും വേണം. അതേസമയം ജൂണിൽ അഫ്ഗാൻ ഇന്ത്യയിൽ പര്യടനം നടത്തുന്നുണ്ട്. ഒരു ടെസ്റ്റ് മത്സരവും മൂന്ന് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്. എന്നാൽ സെപ്റ്റംബറിലെ പരമ്പരയെ വ്യത്യസ്തമാക്കുന്നത് അഫ്ഗാൻ ഹോം ടീമാകുന്നു എന്നതാണ്.
Content Highlights: First-ever international cricket series hosted by Afghanistan against India, Three-match T20I series scheduled for September 2026, Delhi identified as the likely host city for the bilateral fixtures, Strategic series preparation ahead of the 2026 Asian Games
Published: 02 Jun 2026, 08:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented