ദോഹ: ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ പാകിസ്താൻ എയ്‌ക്കെതിരായ മത്സരത്തിൽ ഇന്ത്യ എ താരം വൈഭവ് സൂര്യവംശി പരിക്കിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മത്സരത്തിന്റെ മൂന്നാം ഓവറിൽ ബൗണ്ടറി തടയുന്നതിനിടെ വൈഭവും വിപ്രജ് നിഗമും കൂട്ടിയിടിക്കുകയായിരുന്നു.
ഡീപ് സ്‌ക്വയർ ലെഗ്ഗിൽ ബൗണ്ടറി തടയാനായി ഇരുവരും ഓടിയെത്തി. തുടർന്ന് വിപ്രജ് ഡൈവ് ചെയ്ത് ബൗണ്ടറി ലൈനിന് പുറത്തേക്ക് വീണു. ഇതിനിടയിൽ ബൗണ്ടറി തടയുകയായിരുന്ന വൈഭവിന്റെ മുഖത്തും തോളിലുമാണ് വിപ്രജിന്റെ സ്‌പൈക്ക് തട്ടിയത്. വേദനകൊണ്ട് പുളഞ്ഞ വൈഭവ് ഗ്രൗണ്ട് വിടുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ പിന്നീട് വേദന മാറിയതോടെ താരം ഗ്രൗണ്ടിൽ തന്നെ തുടർന്നു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താൻ എ 10 ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 74 റൺസ് എന്ന നിലയിലാണ്. 23 പന്തിൽ 33 റൺസെടുത്ത ഷാമിൽ ഹുസൈൻ, പൂജ്യം റണ്ണെടുത്ത റൊഹൈല്ഡ നാസിർ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ബദോനിക്കും ഹർഷിത് റാണയ്ക്കുമാണ് വിക്കറ്റ്.
Content Highlights: Vaibhav Suryavanshi collided with teammate Vipraj Nigam during the Asia Cup Rising Stars match against Pakistan A., The incident occurred in the third over while trying to save a boundary at deep square leg., Vaibhav suffered spikes on his face and shoulder from Vipraj's shoes but continued playing after recovering from the pain., Pakistan A scored 74 runs for the loss of 2 wickets in 10 overs after winning the toss and batting.
Published: 22 Nov 2026, 04:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented