വെല്ലിങ്ടൺ: ന്യൂസീലൻഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ അവിശ്വസനീയമായ ക്യാച്ചുമായി തിളങ്ങി ധ്രുവ് ജുറെൽ. കിവീസിന്റെ രണ്ടാമിന്നിങ്‌സിലാണ് ജുറെലിന്റെ ക്യാച്ച് പിറന്നത്. ആദ്യ ഇന്നിങ്‌സിൽ 175 റൺസുമായി തിളങ്ങിയ ഹെൻറി നിക്കോൾസിനെ രണ്ടാമിന്നിങ്‌സിൽ വെറും 31 റൺസിന് മടക്കി. ജുറെലിന്റെ ക്യാച്ച് കണ്ട് മൈതാനത്തുള്ളവരടക്കം അമ്പരന്നു.
പ്രസിദ്ധ കൃഷ്ണയെറിഞ്ഞ 22-ാം ഓവറിലാണ് സംഭവം. ഓവറിലെ ആദ്യ പന്തിൽ തന്നെ നിക്കോൾസ് പുറത്തായി. പ്രസിദ്ധിന്റെ പന്ത് ലെഗ് സൈഡിലേക്ക് ഷോട്ടടിക്കാനാണ് നിക്കോൾസ് ശ്രമിച്ചത്. എന്നാൽ നിക്കോൾസിന്റെ ശ്രമം വിജയിച്ചില്ല. ബാറ്റിൽ തട്ടിയ പന്ത് മൈതാനത്തുവീഴും മുൻപേ തൊട്ടടുത്ത് ഷോർട്ട് ലെഗിൽ നിലയുറപ്പിച്ച ജുറെൽ കൈപ്പിടിയിലാക്കി. പറന്ന് ഒറ്റക്കൈയ്യിലാണ് ജുറെൽ ക്യാച്ചെടുക്കുന്നത്.
പിന്നാലെ ഇന്ത്യൻ താരങ്ങളെല്ലാം ജുറെലിനെ പൊതിഞ്ഞു. നിക്കോൾസാകട്ടെ അവിശ്വസനീയതയോടെ കളംവിട്ടു. കിവീസിന്റെ രണ്ടാം വിക്കറ്റായിരുന്നു അത്. 59 പന്തിൽ 31 റൺസാണ് നിക്കോൾസെടുത്തത്.
നാലാം ദിനം കളിയവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 119 റൺസെന്ന നിലയിലാണ് ന്യൂസീലൻഡ്. രചിൻ രവീന്ദ്രയും (27) അർധസെഞ്ചുറിയുമായി ഡെവോൺ കോൺവേയും (59) ക്രീസിലുണ്ട്. കിവീസ് 245 റൺസ് പിന്നിലാണ്. ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 720 റൺസെന്ന നിലയിൽ ഇന്ത്യ ആദ്യ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തിരുന്നു. 352 റൺസിന്റെ ഒന്നാമിന്നിങ്സ് ലീഡാണ് ഇന്ത്യയ്ക്കുള്ളത്.
Content Highlights: Dhruv Jurel took a brilliant flying one-handed catch at short leg., Henry Nicholls was dismissed for 31 runs off Prasidh Krishna's bowling
Published: 22 Nov 2026, 11:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented