മുംബൈ: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ശുഭ്മാൻ ഗിൽ ക്യാപ്റ്റനായി തിരിച്ചെത്തിയപ്പോൾ രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തും ടീമിലെത്തി. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കിടെ പരിക്കേറ്റ് പുറത്തായ ശ്രേയസ് അയ്യർ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തി. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച വച്ച പേസർ മുഹമ്മദ് ഷമിയെ ടീമിലെടുത്തിട്ടില്ല. ഫിറ്റ്‌നെസ് പരിശോധനകൾക്ക് വിധേയമായിട്ടായിരിക്കും ശ്രേയസിനെ ടീമിലുൾപ്പെടുത്തുക എന്നും സെലക്ഷൻ കമ്മിറ്റി വ്യക്തമാക്കി.
പരിക്കേറ്റ് കഴിഞ്ഞ പരമ്പരയിൽ പുറത്തായിരുന്ന ശ്രേയസ് ബിസിസി ഐ യുടെ ഫിറ്റ്‌നസ് ക്ലിയറൻസ് ലഭിച്ചതിന് പിന്നാലെയാണ് ടീമിൽ തിരിച്ചെത്തിയത്. വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ ജനുവരി 11 മുതലാണ് പരമ്പര ആരംഭിക്കുന്നത്. പിന്നീട് ജനുവരി 14 ന് രാജ്‌കോട്ടിലും ജനുവരി 18 ന് ഇന്ദോറിലും രണ്ടു മത്സരങ്ങൾ നടക്കും.
ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ, വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിംഗ്, യശ്വസവി ജയ്സ്വാൾ എന്നിവരാണ് മത്സരിക്കുന്നത്. ഇതിൽ ബിസിസിഐ സിഒഇയുടെ ഫിറ്റ്‌നസ് ക്ലിയറൻസിന് വിധേയമായിരിക്കും ശ്രേയസ് അയ്യർ കളിക്കുക.
Content Highlights: India`s 15-member squad for the ODI series against New Zealand is here. Shubman Gill leads, with Shreyas Iyer returning as vice-captain. Matches start Jan 11.
Published: 03 Jan 2026, 05:31 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented