അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ന്യൂസീലൻഡ് ടി20 ലോകകപ്പ് ഫൈനൽ മത്സരത്തിനായി ഒരുക്കിയിരിക്കുന്നത് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ. ഏകദേശം 3,000 പോലീസ് ഉദ്യോഗസ്ഥരെയും ആയിരത്തോളം ഹോം ഗാർഡുകളെയുമാണ് സുരക്ഷയ്ക്കായി സ്‌റ്റേഡിയത്തിലും പരിസരത്തും വിന്യസിച്ചിരിക്കുന്നത്. ഒരു ജോയിന്റ് പോലീസ് കമ്മീഷണർ, 12 ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാർ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ഈ സംഘം പ്രവർത്തിക്കുന്നത്.
ഇതിനു പുറമെ സുരക്ഷ ഉറപ്പാക്കാൻ മൂന്ന് ആന്റി ഡ്രോൺ സംവിധാനങ്ങളും എട്ട് ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡ് ടീമുകളെയും സ്റ്റേഡിയത്തിൽ സജ്ജമാക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിന്റെ ഒന്ന്, രണ്ട് ഗേറ്റുകൾക്ക് സമീപം ആദ്യമായി ഹോൾഡിംഗ് ഏരിയകൾ സജ്ജീകരിച്ചിട്ടുണ്ട്. തിക്കും തിരക്കും മൂലമുണ്ടാകാനിടയുള്ള അപകടങ്ങൾ ഒഴിവാക്കാനാണ് ഈ മുൻകരുതൽ.
സ്റ്റേഡിയത്തിലേക്ക് എത്തുന്നവർക്കായി പ്രത്യേക മെട്രോ, ബസ് സർവീസുകൾ ലഭ്യമാക്കുമെന്നും ടിക്കറ്റ് കരിഞ്ചന്ത തടയാൻ കർശന നടപടികൾ സ്വീകരിച്ചതായും പോലീസ് അറിയിച്ചു. കാണികൾക്ക് മടങ്ങിപ്പോകാൻ സൗകര്യപ്രദമായ രീതിയിൽ പൊതുഗതാഗത സേവനങ്ങൾ രാത്രി വൈകിയും ലഭ്യമായിരിക്കും.
Content Highlights: Deployment of 3,000 police personnel and 1,000 home guards., Implementation of three advanced anti-drone systems., Eight bomb detection and disposal squads on standby., Introduction of holding areas to manage crowd congestion., Special public transport arrangements for fans.
Published: 08 Mar 2026, 07:22 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented