ന്യൂഡൽഹി: ഇന്ത്യയും ജപ്പാനും തമ്മിൽ ടി20 മത്സരത്തിന് കളമൊരുങ്ങുന്നു. ഇന്ത്യാ-ജപ്പാൻ നയതന്ത്രബന്ധത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് മത്സരം നടക്കുന്നത്. സെപ്റ്റംബർ 22 ന് സാനോ ഇന്റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. ഇരുരാജ്യങ്ങളുടെയും ക്രിക്കറ്റ് ബോർഡുകൾ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
സുസുക്കി കപ്പ് എന്ന പേരിലാണ് മത്സരം നടക്കുക. 2036-ൽ ഒളിമ്പിക്സ്, പാരാലിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യം മുൻനിർത്തി, ജപ്പാൻ പ്രധാനമന്ത്രി സനെയ് തകൈച്ചിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന ഉച്ചകോടിയുടെ ഭാഗമായി "സ്പോർട്സ് 75" എന്ന പദ്ധതിയുടെ ആദ്യ ചുവടുവെപ്പാണ് ഈ മത്സരം.
ജപ്പാനിൽ ക്രിക്കറ്റ് കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ബി.സി.സി.ഐ ജപ്പാൻ ക്രിക്കറ്റ് അസോസിയേഷനുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ പറഞ്ഞു. "ഇന്ത്യയും ജപ്പാനും തമ്മിലുള്ള ടി20 അന്താരാഷ്ട്ര മത്സരത്തിനായി ഇരു രാജ്യങ്ങളുടെയും പുരുഷ ടീമുകൾ ഒന്നിക്കുന്ന ഈ ചരിത്രപരമായ സംഗമത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ബി.സി.സി.ഐ സന്തോഷത്തിലാണ്. ഇന്ത്യൻ ടീമിനെ പുതിയൊരു ഭൂപ്രദേശത്തേക്ക് എത്തിക്കുകയും ജപ്പാനിലും കിഴക്കേ ഏഷ്യയിലും ക്രിക്കറ്റ് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ അവസരം നൽകുകയും ചെയ്യുന്നതിനാൽ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഇതൊരു സുപ്രധാന നിമിഷമാണ്." - ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ പറഞ്ഞു.
നിലവിലെ ലോക ചാമ്പ്യന്മാരെ ജപ്പാനിലേക്ക് ക്ഷണിക്കാൻ കഴിയുന്നത് തങ്ങളുടെ അസോസിയേഷനെ സംബന്ധിച്ചിടത്തോളം ഒരു നാഴികക്കല്ലാണെന്ന് ജെ.സി.എ സി.ഇ.ഒ നവോക്കി മിയാജി വ്യക്തമാക്കി. ഈ ലക്ഷ്യത്തിനായി ഞങ്ങളോടൊപ്പം പ്രവർത്തിച്ച ബി.സി.സി.ഐയോട് ഞങ്ങൾ നന്ദി പറയുന്നു. ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ സ്വാഗതം ചെയ്യാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു. - അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: India and Japan men's cricket teams to play a historic T20I match named the Suzuki Cup., Match scheduled for Tuesday, 22nd September 2026
Published: 04 Sept 2026, 06:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented