
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയെ പ്രശംസിച്ച് മുന്‍ താരം പ്രഗ്യാന്‍ ഓജ. ധോനിയെ 'ബൗളര്‍മാരുടെ ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ച' ഓജ, ഒരു ബൗളര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ക്യാപ്റ്റനാണ് ധോനിയെന്നും കൂട്ടിച്ചേര്‍ത്തു.
''അദ്ദേഹം (ധോനി) പൂര്‍ണമായും ബൗളര്‍മാരുടെ ക്യാപ്റ്റനാണ്. തന്നെ പൂര്‍ണമായും മനസിലാക്കുന്ന ഒരു ക്യാപ്റ്റനെയാണ് ബൗളര്‍മാര്‍ക്ക് ആവശ്യം. കളത്തില്‍ ധോനി നല്‍കുന്ന പിന്തുണ കാരണമാണ് നിരവധി ബൗളര്‍മാര്‍ അദ്ദേഹത്തെ പ്രശംസിക്കുന്നത്. ഫീല്‍ഡ് പ്ലേസിങ്ങിലും കടുപ്പമേറിയ മത്സരങ്ങള്‍ക്കിടെ മനസ് ശാന്തമായി നിലനിര്‍ത്തുന്നതിനുമെല്ലാം അദ്ദേഹം സഹായിക്കാറുണ്ട്'', ഓജ വ്യക്തമാക്കി.
ദിവസങ്ങള്‍ക്കു മുമ്പ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഓജ, 2008-2013 കാലത്ത് മിക്കവാറും മത്സരങ്ങള്‍ ഇന്ത്യയ്ക്കായി കളിച്ചത് ധോനിക്ക് കീഴിലാണ്.
24 ടെസ്റ്റിലും 18 ഏകദിനങ്ങളിലും ആറ് ട്വന്റി 20 മത്സരങ്ങളിലും ഇന്ത്യന്‍ ജേഴ്സിയണിഞ്ഞ താരമാണ് ഓജ. 2013 നവംബറില്‍ വെസ്റ്റിന്‍ഡീസിനെതിരെ മുംബൈയില്‍ നടന്ന ടെസ്റ്റ് മത്സരത്തിലാണ് ഓജ അവസാനമായി ഇന്ത്യന്‍ ജേഴ്സിയണിഞ്ഞത്. സച്ചിന്‍ തെണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ മത്സരമെന്ന നിലയില്‍ ശ്രദ്ധേയമായ ടെസ്റ്റില്‍ 10 വിക്കറ്റ് വീഴ്ത്താനും ഓജയ്ക്കായിരുന്നു.
Content Highlights: he is bowler's captain Pragyan Ojha Praises MS Dhoni
Published: 26 Feb 2020, 12:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented