മുംബൈ: ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ ബെംഗളൂരുവിലേക്ക് താമസം മാറ്റി. തന്റെ കരിയറിന്റെ ശേഷിക്കുന്ന കാലയളവിൽ പരിശീലനത്തിനായി ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്റർ ഓഫ് എക്‌സലൻസ് (COE) സ്ഥിരം പരിശീലന കേന്ദ്രമാക്കാൻ തീരുമാനിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിക്കുന്ന പ്രധാന താരങ്ങളാരും ഇത്തരത്തിൽ ഒരു നടപടി സ്വീകരിച്ചിട്ടില്ല.
സാധാരണയായി പരിക്കിൽനിന്ന് തിരിച്ചെത്തുമ്പോൾ, ഫിറ്റ്‌നസ് പരിശോധനകൾ, അല്ലെങ്കിൽ ദേശീയ ക്യാമ്പുകൾക്ക് മാത്രമാണ് സെന്റർ ഓഫ് എക്‌സലൻസ് തിരഞ്ഞെടുക്കാറുള്ളത്. അതിനാൽ ഇത് അസാധാരണമായ ഒരു നീക്കമായിട്ടാണ് കാണുന്നത്.
ഗുജറാത്തിലെ ബറോഡ സ്വദേശിയാണെങ്കിലും, കഴിഞ്ഞ ഒരു പത്തുവർഷത്തിനിടയിൽ മിക്കവാറും സമയം മുംബൈയിലാണ് ഹാർദിക് താമസിച്ചിരുന്നത്. പ്രധാനമായും ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ ഘൻസോളിയിലെ സൗകര്യങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ പരിശീലനം.
പരിക്ക് കാരണം നിലവിൽ വിശ്രമിക്കുന്ന ഹാർദിക്, കഴിഞ്ഞ ആറ് മാസമായി സി.ഒ.ഇയിൽ ധാരാളം സമയം ചെലവഴിച്ചിട്ടുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
'ഹാർദിക് ഇതിനകം ബെംഗളൂരുവിൽ സ്ഥിര താമസമാക്കിയിട്ടുണ്ട്. നഗരത്തിന് പുറത്ത് സി.ഒ.ഇക്ക് സമീപം ഒരു വീട് വാടകയ്ക്ക് എടുത്തിട്ടുണ്ട്' ഒരു ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞു.
പരിക്കിൽനിന്ന് മുക്തമാകുന്നതിനുള്ള സൌകര്യങ്ങളും മറ്റും ഈ പരിശീലന കേന്ദ്രത്തിൽ ലഭ്യമാണ്. ബിസിസിഐ കരാറിൽ ഉൾപ്പെട്ട താരമെന്ന നിലയിൽ ഇവിടുത്തെ സൗകര്യങ്ങളെല്ലാം ഹർദികിന് ഉപയോഗപ്പെടുത്തുകയും ചെയ്യാം.
'അതുകൊണ്ട്, ഐപിഎൽ, ആഭ്യന്തര, അന്താരാഷ്ട്ര മത്സരങ്ങളിൽ കളിക്കാത്ത സമയങ്ങളിൽ സി.ഒ.ഇ തന്റെ സ്ഥിരം കേന്ദ്രമാക്കാൻ അദ്ദേഹം തീരുമാനിച്ചു' ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.
സിഒഇയ്ക്ക് പുറത്തുള്ള പരിശീലനങ്ങളിൽ സഹായിക്കാൻ ഹാർദിക്കിന് സ്വന്തമായി ഒരു ഫിസിയോതെറാപ്പിസ്റ്റും പേഴ്‌സണൽ സ്‌ട്രെങ്ത് ആൻഡ് കണ്ടീഷനിംഗ് കോച്ചും ഉണ്ടാകും.
Content Highlights: Hardik Pandya has relocated to Bengaluru to utilize the BCCI's Centre of Excellence (COE) for long-term training., The move is considered unique as no other current Indian player uses the facility as a permanent base., Pandya has rented a house near the COE to prioritize his fitness and recovery., He will continue to work with his personal physio and strength coach alongside COE facilities.
Published: 30 Jun 2026, 06:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented