സാനോ: ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ടി20 മത്സരത്തിനിറങ്ങിയ ഇന്ത്യയെ വിറപ്പിച്ച് ജപ്പാൻ. മഴയും നനഞ്ഞ ഔട്ട്ഫീൽഡും കാരണം അഞ്ച് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നാലു വിക്കറ്റ് നഷ്ടത്തിൽ 32 റൺസെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ജപ്പാൻ അഞ്ച് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 30 റൺസിലൊതുങ്ങി. കഷ്ടിച്ച് രണ്ടു റൺസിന്റെ ജയം സ്വന്തമാക്കുകയായിരുന്നു നിലവിലെ ടി20 ചാമ്പ്യൻമാർ.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ജപ്പാൻ പിടിച്ചുകെട്ടി. വെടിക്കെട്ടിന് പേരുകേട്ട സഞ്ജു സാംസൺ (ഏഴു പന്തിൽ ഒമ്പത്), അഭിഷേക് ശർമ (0), ഇഷാൻ കിഷൻ (3) എന്നിവർ തുടക്കത്തിലേ മടങ്ങിയതോടെ ഇന്ത്യ ഞെട്ടി. 12 പന്തിൽ നിന്ന് 16 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. രണ്ട് ഓവറിൽ 17 റൺസിന് രണ്ടു വിക്കറ്റെടുത്ത ചാർളി ഹാര ഹിൻസെയാണ് ഇന്ത്യയെ വിറപ്പിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ജപ്പാന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ രണ്ടോവർ അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ എട്ട് റൺസെന്ന നിലയിലായിരുന്നു ജപ്പാൻ. ഓപ്പണർ ലഫ്‌ലാൻ യമമോട്ടോ(1), ഇബ്രാഹിം ടകാഹാഷി(4) എന്നിവർ വേഗം മടങ്ങി. മൂന്നാം വിക്കറ്റിൽ കെൻഡെൽ ഫ്‌ളെമിങ്-ബെൻജമിൻ ഇട്ടോ-ഡേവിസ് സഖ്യം രക്ഷാപ്രവർത്തനം നടത്തി. മൂന്നാം ഓവറിൽ പത്ത് റൺസ് വന്നതോടെ ഇന്ത്യ അൽപ്പം പ്രതിരോധത്തിലായി.
നാലാം ഓവറിൽ 7 റൺസും അടിച്ചെടുത്തു. പിന്നാലെ കെൻഡൽ 12 റൺസെടുത്ത് പുറത്തായി. നാലോവർ അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 25 റൺസെന്ന നിലയിലായിരുന്നു. അവസാനഓവറിൽ എട്ട് റൺസായിരുന്നു ജപ്പാന്റെ വിജയലക്ഷ്യം. അക്ഷർ പട്ടേൽ പിടിമുറുക്കിയതോടെ അഞ്ചാം ഓവറിൽ അഞ്ച് റൺസ് മാത്രമാണ് ജപ്പാന് നേടാനായത്. 30 റൺസിന് ജപ്പാൻ ഇന്നിങ്‌സ് അവസാനിച്ചു. ഇന്ത്യക്ക് രണ്ട് റൺസ് ജയം.
ജപ്പാനിൽ ക്രിക്കറ്റ് വളർത്തുകയെന്ന ലക്ഷ്യം മുന്നിൽക്കണ്ടാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ മത്സരത്തിനായി ക്ഷണിച്ചത്. ആദ്യമായിട്ടാണ് ഇന്ത്യ - ജപ്പാൻ മത്സരം നടക്കുന്നത്.
Content Highlights: India narrowly defeated Japan by 2 runs in a 5-over rain-affected T20 match., India managed only 32/4, with Shreyas Iyer scoring 16 runs., Japan scored 30/3 in reply, restricted by the Indian bowling attack., This was the first-ever cricket match between India and Japan, organized to promote cricket in Japan.
Published: 22 Sept 2026, 01:53 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented