അഹമ്മദാബാദ്: സൺറൈസേഴ്സ് ഹൈദരാബാദിനെ 82 റൺസിന് പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ് ഇന്ത്യൻ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. സായി സുദർശൻ (61), വാഷിംഗ്ടൺ സുന്ദർ (50) എന്നിവരുടെ അർധസെഞ്ചുറികളുടെ മകവിൽ ടൈറ്റൻസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് അടിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്‌സ് 14.5 ഓവറിൽ 86 റൺസിന് പുറത്തായി.

To advertise here,

റബാഡ (3/28)യുടെയും ജേസൺ ഹോൾഡർ (3/20)യും തകർപ്പൻ ബൗളിങ്ങിന് മുന്നിൽ ഹൈദാരാബാദിന് പിടിച്ച് നിൽക്കാനായില്ല. ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമിൻസ് ടോസ് നേടി ബൌളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ ഗുജറാത്ത് ടൈറ്റൻസിന് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും ജോസ് ബട്ട്‌ലറുടെയും വിക്കറ്റുകൾ നഷ്ടപ്പെട്ടു. എന്നാൽ, സായ് സുദർശനും വാഷിംഗ്ടൺ സുന്ദറും ചേർന്ന് ഗുജറാത്തിനെ ഭേദപ്പെട്ട നിലയിലെത്തിച്ചു.