ന്യൂഡൽഹി: കാര്യവട്ടത്ത് ഇന്ത്യ-വിൻഡീസ് മത്സരത്തിന് മുൻപ് ഇന്ത്യയുടെ ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിച്ചു. ദേശീയ ഗാനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് മൈതാനത്ത് വന്ദേമാതരം മുഴങ്ങിയത്. അടുത്തിടെ ഇന്ത്യ-അഫ്ഗാനിസ്താൻ ഒന്നാം ട്വന്റി-20 മത്സരത്തിന് മുന്നോടിയായി ദേശീയ ഗാനമായ 'ജനഗണമന'യ്ക്ക് മുൻപായി 'വന്ദേമാതരം' ആലപിച്ചിരുന്നു.
കേന്ദ്ര സർക്കാരിന്റെ നിർദേശം അനുസരിച്ചാണ് ഈ നടപടി. ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് അവതരിപ്പിക്കുന്ന ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം ജനഗണമനയ്ക്ക് മുൻപായി ആലപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജനുവരി 28-ന് മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു. ജൂലായിൽ പുറപ്പെടുവിച്ച ആശയവിനിമയത്തിലൂടെ സർക്കാർ ഈ ഉത്തരവ് ആവർത്തിക്കുകയും ചെയ്തു.
2025 നവംബറിൽ വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആഘോഷിച്ചിരുന്നു. കൂടാതെ, 2026-ലെ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലും ആദ്യമായി വന്ദേമാതരം ആലാപനം ഉൾപ്പെടുത്തിയിരുന്നു.
Content Highlights: Vandemataram was sung prior to the national anthem at the India vs West Indies match in Karyavattom
Published: 27 Sept 2026, 03:54 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented