ബെംഗളൂരു: മലയാളി ഓൾറൗണ്ടർ മുഹമ്മദ് ഇനാൻ എട്ടാമനായിറങ്ങി നേടിയ തകർപ്പൻ സെഞ്ചുറിയുടെ പിൻബലത്തിൽ അണ്ടർ-19 ക്രിക്കറ്റിൽ ഇന്ത്യ എ ടീമിന് ജയം. ഇന്ത്യ ബി ടീമിനെ 26 റൺസിന് തോൽപ്പിച്ചു. സ്കോർ: ഇന്ത്യ എ 50 ഓവറിൽ ഏഴിന് 269. ഇന്ത്യ ബി 47.2 ഓവറിൽ 243-ന് പുറത്ത്.
74 പന്തിൽ 105 റൺസാണ് തൃശ്ശൂർ സ്വദേശിയായ ഇനാൻ നേടിയത്. 12 ഫോറും ആറ് സിക്സും ഇന്നിങ്‌സിലുണ്ട്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ എ തുടക്കത്തിൽ തന്നെ തകർച്ച നേരിട്ടു. മുൻനിര ബാറ്റർമാരെല്ലാം നിരാശപ്പെടുത്തിയപ്പോൾ ടീം ആറുവിക്കറ്റ് നഷ്ടത്തിൽ 100 റൺസെന്ന നിലയിലേക്ക് വീണു. അവിടെ നിന്നാണ് രക്ഷകനായി മുഹമ്മദ് ഇനാനെത്തുന്നത്. ഇന്ത്യ ബി ബൗളർമാരെ അടിച്ചുതകർത്ത ഇനാൻ ഇന്ത്യ എ യെ 250-കടത്തി. അൻമോൽജിത്ത് സിങ്ങ് 30 പന്തിൽ നിന്ന് 50 റൺസുമായി ഇനാന് പിന്തുണ നൽകി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ബിയുടെ പോരാട്ടം 243 ന് അവസാനിച്ചു.
അണ്ടര്‍ 14 കേരള ടീമില്‍ അംഗമായ ഇനാൻ വിവിധ മത്സരങ്ങളിലെ മിന്നുംപ്രകടനങ്ങളുടെ ബലത്തിലാണ് ക്രിക്കറ്റിൽ ചുവടുറപ്പിക്കുന്നത്. കൂച്ച് ബിഹാര്‍ ട്രോഫിയിലെ മികച്ച ബൗളിങ് പ്രകടനം ഇന്ത്യന്‍ ടീമിന്റെ വാതില്‍ തുറന്നു. ലെഗ് സ്പിന്നറായി തിളങ്ങിയെങ്കിലും മധ്യനിരയില്‍ ബാറ്റിങ്ങിലും മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവെച്ചു. പിന്നാലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കുള്ള വിളിയുമെത്തി.
Content Highlights: enaan century india a beat india b team
Published: 24 Nov 2025, 11:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented