മെൽബൺ: മസ്തിഷ്‌കജ്വരം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഓസ്‌ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ഡാമിയൻ മാർട്ടിൻ സുഖംപ്രാപിക്കുന്നു. കോമയിലായിരുന്ന മാർട്ടിന് ബോധം തിരിച്ചുകിട്ടിയതായി ഓസീസ് മാധ്യമമായ സിഡ്നി മോണിങ് ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. 54-കാരനായ മുൻ ഓസീസ് താരത്തെ ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് ബ്രിസ്ബനിലെ ഗോൾഡ് കോസ്റ്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിരുന്നത്.
ഡാമിയൻ മാർട്ടിൻ നിലവിൽ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും സംസാരിക്കുന്നുണ്ടെന്നും മുൻ താരം ആദം ഗിൽക്രിസ്റ്റ് അറിയിച്ചു. "കോമയിൽനിന്ന് പുറത്തുവന്നതിന് ശേഷം അദ്ദേഹം നന്നായി പ്രതികരിക്കുന്നു. അദ്ദേഹത്തിൻ്റെ കുടുംബത്തിന് ഇത് ഒരു അദ്ഭുതം പോലെ തോന്നുന്നു", ഗിൽക്രിസ്റ്റ് പറഞ്ഞു. വളരെ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും മാർട്ടിനെ ഐസിയുവിൽ നിന്ന് മാറ്റാൻ കഴിഞ്ഞേക്കുമെന്നും ഗിൽക്രിസ്റ്റ് അറിയിച്ചു.
മാർട്ടിൻ്റെ പങ്കാളിയായ അമാൻഡയുമായി ഗിൽക്രിസ്റ്റ് സംസാരിച്ചിട്ടുണ്ട്. എല്ലാവരിൽ നിന്നുമുള്ള സ്നേഹവും നല്ലമനസ്സും കരുതലും സന്ദേശങ്ങളിലൂടെയും പത്രങ്ങളിലെ വാർത്തകളിലൂടെയും ലഭിച്ച പിന്തുണയും മാർട്ടിനെ സഹായിച്ചതായി അമാൻഡ പ്രതികരിച്ചതായും ഗിൽക്രിസ്റ്റ് കൂട്ടിച്ചേർത്തു. ലഭിച്ച പിന്തുണയിൽ തങ്ങൾ അനുഗ്രഹീതരാണെന്ന് അവർക്ക് തോന്നുന്നു. അദ്ദേഹം ആശുപത്രിയിൽ തുടരുകയും ചികിത്സ തുടർന്നും സ്വീകരിക്കുകയും ചെയ്യും. ഈ തിരിച്ചുവരവ് അദ്ഭുതകരമാണ്, ഗിൽക്രിസ്റ്റ് വ്യക്തമാക്കി.
ഓസ്‌ട്രേലിയക്കായി 21-ാം വയസ്സിൽ അരങ്ങേറ്റം കുറിച്ച മാർട്ടിൻ 208 ഏകദിനങ്ങളും 67 ടെസ്റ്റുകളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 46.37 ശരാശരിയിൽ 4,406 റൺസ് നേടി. ഇതിൽ 13 സെഞ്ചുറികൾ ഉൾപ്പെടുന്നു. 1992-ൽ അരങ്ങേറിയ താരം 2006-ൽ ആഷസ് പരമ്പരയ്ക്കിടെ വിരമിച്ചു. 2005-ൽ ന്യൂസീലൻഡിനെതിരേ നേടിയ 165 റൺസാണ് ഉയർന്ന സ്‌കോർ. 2003-ൽ ഏകദിന ലോകകപ്പ് നേടിയ ഓസീസ് ടീമിൽ അംഗമായിരുന്നു അദ്ദേഹം. ഫൈനലിൽ ഇന്ത്യക്കെതിരേ പുറത്താകാതെ 88 റൺസ് നേടി.
Content Highlights: Miracle As Australian Test Legend Damien Martyn Wakes Up From Induced Coma
Published: 04 Jan 2026, 05:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented