ഉദുമ(കാസര്‍കോട്): വയറ്റിലെ അസുഖം മാറ്റാന്‍ ശസ്ത്രക്രിയക്ക് മുന്നോടിയായി അനസ്തീസ്യ നല്‍കിയതോടെ ആറുമാസമായി അബോധാവസ്ഥയിലായ യുവാവ് മരിച്ചു. ഉദുമ കുണ്ടടുക്കത്തെ പ്രവാസി അല്‍ത്താഫ് (31) ആണ് മരിച്ചത്.
അല്‍ത്താഫ് ആറ് മാസം മുന്‍പ് ചെര്‍ക്കളയിലെ ഒരു സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടിയിരുന്നു. അവിടെവെച്ചാണ് ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി അനസ്തീസ്യ നല്‍കിയത്. അതിനുശേഷം ബോധം തിരിച്ചുകിട്ടിയിരുന്നില്ല.
ആറ് മാസം മംഗളൂരൂ ആസ്പത്രിയില്‍ അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്നു. മംഗളൂരു വിമാനാപകടത്തില്‍ മരിച്ച ഉദുമ കുണ്ടടുക്കത്തെ മാഹിന്റെ മകനാണ്. മാതാവ്: ബീഫാത്തിമ. ഭാര്യ: നജില. മക്കള്‍: മറിയം നസ്വ, ഹെല്‍മ നസിയ. സഹോദരങ്ങള്‍: ഇര്‍ഷാദ്(അധ്യാപകന്, തച്ചങ്ങാട് ഗവ. ഹൈസ്കൂള്‍) ഹസീന, ഷുഹൈല.
Content Highlights: A 31-year-old man passed away after remaining in a coma for six months following anesthesia for a routine surgery. Read the full tragic story.
Published: 04 Dec 2025, 08:24 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented