തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ആവേശപ്പോരാട്ടം നേരിട്ട് കാണാൻ ടീം സഹഉടമയും ക്രിക്കറ്റ് ഇതിഹാസവുമായ ക്രിസ് ഗെയ്ൽ ഓഗസ്റ്റ് 29-ന് കേരളത്തിലെത്തും. നിലവിലെ ചാമ്പ്യന്മാരായ കൊച്ചിയുടെ മത്സരം ഗാലറിയിലിരുന്ന് കാണാനും താരങ്ങൾക്ക് ഊർജ്ജം പകരാനുമാണ് സാക്ഷാൽ 'യൂണിവേഴ്സൽ ബോസ്' നേരിട്ടെത്തുന്നത്.
ഓഗസ്റ്റ് 29ന് ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തൃശൂർ ടൈറ്റൻസിനെതിരെയാണ് കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ മത്സരം. ഈ ആവേശപ്പോരാട്ടം നേരിട്ട് കാണാനും ടീമിന് പിന്തുണ നൽകാനുമായി ക്രിസ് ഗെയ്ൽ സ്റ്റേഡിയത്തിലെത്തും.
കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെത്തി മത്സരം നേരിട്ട് ആസ്വദിക്കുകയും കൊച്ചി ബ്ലൂ ടൈഗേഴ്സിന് തങ്ങളുടെ പൂർണ പിന്തുണ നൽകുകയും ചെയ്യണമെന്ന് ടീം അഭ്യർത്ഥിച്ചു. ആരാധകരുടെ ആവേശകരമായ പിന്തുണ ടീമിന്റെ വിജയത്തിന് കൂടുതൽ കരുത്തുപകരുമെന്നും കൊച്ചി ബ്ലൂ ടൈഗേഴ്സ് അറിയിച്ചു.
ക്രിസ് ഗെയ്ൽ കൊച്ചി ടീമിനൊപ്പം ചേരുമെന്ന പ്രഖ്യാപനം നേരത്തെ തന്നെ ആരാധകർക്കിടയിൽ വലിയ ആവേശമുണർത്തിയിരുന്നു. അദ്ദേഹം എന്നാണ് സ്റ്റേഡിയത്തിലേക്ക് എത്തുക എന്ന ചോദ്യങ്ങൾക്കാണ് ഇപ്പോൾ ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ കളത്തിലിറങ്ങുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സിന്, ഗാലറിയിലെ ആരാധക പിന്തുണയ്ക്കൊപ്പം ഗെയ്ലിന്റെ സാന്നിധ്യം കൂടി ലഭിക്കുന്നത് ഇരട്ടി കരുത്താകും. ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച പവർ ഹിറ്റർമാരിലൊരാളായ അദ്ദേഹം സ്റ്റേഡിയത്തിൽ നേരിട്ടെത്തുന്നതിലൂടെ കെ.സി.എൽ മൂന്നാം സീസണിന് ആഗോളശ്രദ്ധ ലഭിക്കും.
Content Highlights: Chris Gayle arrives in Kerala on August 29 as Kochi Blue Tigers co-owner., He will watch the match against Thrissur Titans at Greenfield Stadium, Thiruvananthapuram
Published: 20 Aug 2026, 02:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented