അഡ്ലെയ്ഡ്: ഐപിഎല്‍ മിനി താരലേലത്തില്‍ റെക്കോര്‍ഡ് തുകയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിളിച്ചെടുത്തതിനു ശേഷമുള്ള ആദ്യ മത്സരത്തില്‍ തന്നെ ഡക്കായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം കാമറൂണ്‍ ഗ്രീന്‍. ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ നേരിട്ട രണ്ടാം പന്തില്‍ തന്നെ പൂജ്യത്തിന് പുറത്താവുകായിരുന്നു. അഞ്ചാമനായി ക്രീസിലെത്തിയ ഗ്രീനിനെ, ജോഫ്ര ആര്‍ച്ചറാണ് പുറത്താക്കിയത്.
രണ്ടുകോടി അടിസ്ഥാന വിലയുണ്ടായിരുന്ന കാമറൂണ്‍ ഗ്രീനിനെ 25.20 കോടി രൂപയ്ക്കാണ് കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. ലീഗില്‍ വിദേശതാരത്തിന് ലഭിക്കുന്ന റെക്കോഡ് തുകയാണിത്. മുന്‍പ് കൊല്‍ക്കത്ത 24.75 കോടിക്ക് ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ടീമിലെത്തിച്ച റെക്കോഡാണ് തകര്‍ന്നത്.
2023 ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായും 2024-ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായും കളത്തിലിറങ്ങിയ ഗ്രീന്‍ ഐപിഎല്ലില്‍ 29 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 41.59 ശരാശരിയില്‍ 707 റണ്‍സാണ് സമ്പാദ്യം. ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറികളും താരം സ്വന്തമാക്കിയിട്ടുണ്ട്. 16 വിക്കറ്റുകളും വീഴ്ത്തി.
Content Highlights: Australian star Cameron Green, bought for ₹25.20 Cr by KKR, gets out on duck in his first match post-auction. Learn more about his performance.
Published: 17 Dec 2025, 11:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented