അൽ അമറാത്ത്(ഒമാൻ): അണ്ടർ-19 ഏഷ്യാകപ്പിൽ യുഎഇയ്ക്കെതിരേ തകർപ്പൻ സെഞ്ചുറിയുമായി തിളങ്ങിയിരിക്കുകയാണ് ആര്യവീർ സെവാഗ്. മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗിന്റെ മകൻ. 168 പന്തുകൾ നേരിട്ട ആര്യവീർ 17 ഫോറുകളും ഏഴ് സികസ്റുമടക്കം 160 റൺസെടുത്തു.

To advertise here,

തന്റെ പിതാവിന്റെ വെടിക്കെട്ട് ബാറ്റിങ് ശൈലിയെ ഓർമിപ്പിക്കുന്ന തരത്തിൽ യുഎഇ താരം ഉദ്ദിഷ് സൂരി എറിഞ്ഞ ഒരു ഓവറിൽ 21 റൺസ് അടിച്ചെടുക്കാനും ആര്യവീറിനായി. ഇന്ത്യൻ ഇന്നിങ്‌സിന്റെ 37-ാം ഓവറിലായിരുന്നു ആര്യവീറിന്റെ ഈ കടന്നാക്രമണം.

ഉദ്ദിഷ് സൂരി എറിഞ്ഞ ആദ്യ പന്ത് ഹൈ ഫുൾ ടോസായിരുന്നു, അത് ഡീപ് സ്‌ക്വയർ ലെഗിനും ഡീപ് മിഡ്വിക്കറ്റിനും ഇടയിലൂടെ ആര്യവീർ ബൗണ്ടറി കടത്തി. രണ്ടാം പന്ത് ലോങ് ഓണിന് മുകളിലൂടെ സിക്‌സർ. മൂന്നാം പന്തിൽ സ്ലോഗ് സ്വീപ്പിനുള്ള ശ്രമം പാളി. എങ്കിലും എഡ്ജ് ചെയ്ത പന്ത് തേർഡ് മാൻ അതിർത്തിയിലൂടെ ബൗണ്ടറിയിലേക്ക്. നാലാം പന്ത് ഡോട്ട് ബോളായിരുന്നു. അഞ്ചാം പന്ത് വീണ്ടും ലോങ് ഓണിന് മുകളിലൂടെ സിക്‌സർ. ആറാം പന്തിൽ സിംഗിൾ നേടിയ താരം അങ്ങനെ ആ ഓവറിൽ 21 റൺസടിച്ചു.