മുല്ലന്‍പുര്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തിനിടെ ഒരു ഓവറില്‍ ഏഴ് വൈഡുകളെറിഞ്ഞ് ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്. താരം ഒന്നിനു പിറകെ ഒന്നായി വൈഡുകളെറിഞ്ഞതോടെ പരിശീലകന്‍ ഗൗതം ഗംഭീര്‍ രോഷാകുലനാകുന്നതും കാണാമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ക്യാമറകള്‍ ഒപ്പിയെടുത്തു.
ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ 11-ാം ഓവര്‍ പൂര്‍ത്തിയാക്കാന്‍ 13 പന്തുകളാണ് അര്‍ഷ്ദീപ് എറിഞ്ഞത്. 18 റണ്‍സാണ് ഈ ഓവറില്‍ താരം വഴങ്ങിയത്. എറിഞ്ഞത് ഏഴ് വൈഡുകളും. ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡിക്കോക്കിനെതിരേ പന്തെറിയുമ്പോഴാണ് അര്‍ഷ്ദീപിന്റെ താളംതെറ്റിയത്. ഓവറിലെ ആദ്യ പന്ത് ഡിക്കോക്ക് സിക്‌സറിന് തൂക്കിയതോടെയാണ് സമ്മര്‍ദത്തിലായ അര്‍ഷ്ദീപ് വൈഡ് എറിഞ്ഞു തുടങ്ങിയത്.
അര്‍ഷ്ദീപ് തുടര്‍ച്ചയായി വൈഡുകളെറിയുമ്പോള്‍ ഗംഭീറിന്റെ മുഖത്ത് ദേഷ്യം പ്രകടമായിരുന്നു. ക്യാമറകള്‍ ഗംഭീറിന്റെ ഭാവങ്ങള്‍ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. എത്ര ശ്രമിച്ചിട്ടും ബൗളിങ്ങില്‍ നിയന്ത്രണം കൊണ്ടുവരാന്‍ താരത്തിനായില്ല.
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെയും അര്‍ഷ്ദീപിന്റെ ഈ ഓവര്‍ അലോസരപ്പെടുത്തി. കമന്റേറ്റര്‍ സുനില്‍ ഗാവസ്‌ക്കറും ബൗളറെ വിമര്‍ശിച്ചു.
Content Highlights: Indian pacer Arshdeep Singh bowled 7 wides in a single over against South Africa, leading to visible frustration from coach Gautam Gambhir. See the shocking footage!
Published: 11 Dec 2025, 09:01 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented