ലഖ്‌നൗ: വിക്കറ്റ് നേട്ടത്തിനു ശേഷം അത് ബൗളർമാർ ആഘോഷിക്കുന്നത് പതിവാണ്. ഇത്തരത്തിൽ വിക്കറ്റ് നേട്ടം ശ്രദ്ധേയമായ രീതിയിൽ ആഘോഷിക്കുന്ന താരങ്ങളെ നമ്മൾ പലപ്പോഴും ക്രിക്കറ്റ് മൈതാനങ്ങളിൽ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് - ചെന്നൈ സൂപ്പർ കിങ്‌സ് മത്സരത്തിനിടയിലും ഇത്തരത്തിൽ ഏറെ വ്യത്യസ്തമായ ഒരു വിക്കറ്റാഘോഷം ക്രിക്കറ്റ് ലോകം കണ്ടു.
ലഖ്‌നൗവിനായുള്ള തന്റെ ആദ്യം മത്സരത്തിൽ തന്നെ ചെന്നൈക്കെതിരേ തകർപ്പൻ ബൗളിങ് പുറത്തെടുത്ത ആകാശ് മഹാരാജ് സിങ്ങായിരുന്നു ആ വ്യത്യസ്ത വിക്കറ്റാഘോത്തിനു പിന്നിൽ. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ്, സഞ്ജു സാംസൺ, ഉർവിൽ പട്ടേൽ എന്നിങ്ങനെ ചെന്നൈയുടെ ടോപ്പ് ഓർഡർ തകർത്ത പ്രകടനമാണ് ആകാശ് പുറത്തെടുത്തത്. മത്സരത്തിൽ നാല് ഓവർ എറിഞ്ഞ ആകാശ് 26 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.
ഓരോ വിക്കറ്റ് നേടുമ്പോഴും ആകാശ് തന്റെ പോക്കറ്റിൽ നിന്നും കയ്യിൽ കരുതിയിരുന്ന ഒരു കുറിപ്പ് പുറത്തെടുത്ത് ഉയർത്തി കാണിച്ചിരുന്നു. ആദ്യം കമന്റേറ്റർമാർക്കും കാണികൾക്കും ഇത് വായിക്കാൻ കഴിഞ്ഞിരുന്നില്ല. മുൻ വെസ്റ്റിഡീസ് താരം ഇയാൻ ബിഷപ്പ് കമന്ററിക്കിടെ ആ കുറിപ്പ് ശരിക്ക് വായിക്കാൻ കഴിയുന്നില്ലെന്നു വരെ പറഞ്ഞു. ആ കുറിപ്പിൽ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു എല്ലാവരും.
ഇതോടെ ക്യാമറകൾ ഒടുവിൽ അതിലെ രഹസ്യം ഒപ്പിയെടുത്തു. #Akki on fire - Akash knows how to take wickets in a T20 game' (അക്കി ഫോമിലാണ് - ഒരു ടി20 മത്സരത്തിൽ എങ്ങനെ വിക്കറ്റുകൾ എടുക്കണമെന്ന് ആകാശിന് അറിയാം) എന്നായിരുന്നു ആ കുറിപ്പിലുണ്ടായിരുന്നത്.
Content Highlights: Akash Singh delivers a match-winning performance for Lucknow Super Giants against Chennai., The bowler showcased a unique celebration style by revealing a mysterious note after every wicket., The note read '#Akki on fire - Akash knows how to take wickets in a T20 game'., The performance included key wickets of Ruturaj Gaikwad, Sanju Samson, and Urvil Patel.
Published: 15 May 2026, 10:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented