മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം സഹപരിശീലകൻ അഭിഷേക് നായരെയും ഫീൽഡിങ് പരിശീലകൻ ടി. ദിലീപിനെയും കഴിഞ്ഞദിവസമാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിബിസിഐ) പുറത്താക്കിയത്. ബോർഡർ-ഗാവസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തെത്തുടർന്നാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ നടപടി. എന്നാൽ സഹപരിശീലകൻ അഭിഷേക് നായരെ പുറത്താക്കാൻ ടീമിലെ ഒരു ഉന്നതൻ ഇടപെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായതിന് പിന്നാലെ അഭിഷേക് നായര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം ചേര്‍ന്നേക്കുമെന്നും വിവരമുണ്ട്.
ഇന്ത്യന്‍ സപ്പോര്‍ട്ട് സ്റ്റാഫിലെ സ്വാധീനമുള്ള ഒരു അംഗം അഭിഷേകിനെ പുറത്താക്കുന്നതില്‍ ഇടപെട്ടിട്ടുണ്ടെന്ന് പിടിഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ അംഗമാണ് അഭിഷേകിനെ പുറത്താക്കാന്‍ നിര്‍ദേശിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡ്രസ്സിങ് റൂമിലെ അഭിഷേകിന്റെ സാന്നിധ്യം ടീമിന് വിപരീതഫലം സൃഷ്ടിക്കുമെന്നതാണ് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ചുമതലയേറ്റ് എട്ടുമാസമാകുമ്പോഴേക്കുമാണ് അഭിഷേക് പുറത്താകുന്നത്.
അതേസമയം ഇന്ത്യന്‍ ടീമിന് പുറത്തായതിന് പിന്നാലെ അഭിഷേക് നായര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം ചേര്‍ന്നേക്കുമെന്നും വിവരമുണ്ട്. അദ്ദേഹത്തിന്റെ സംഭാവനകളില്‍ മതിപ്പ് പ്രകടിപ്പിച്ച ഫ്രാഞ്ചൈസി അഭിഷേകിനെ വീണ്ടും ടീമിലെത്തിച്ചേക്കുമെന്നാണ് ക്രിക്ക്ബസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2018-ലാണ് അഭിഷേക് കൊല്‍ക്കത്തയില്‍ ചേരുന്നത്. റിങ്കു സിങ് ഉള്‍പ്പെടെ ഒട്ടേറെ താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതില്‍ അഭിഷേക് നിര്‍ണായകപങ്ക് വഹിച്ചിരുന്നു. 2024 ല്‍ കൊല്‍ക്കത്ത ഐപിഎല്‍ കിരീടം നേടുമ്പോള്‍ അഭിഷേക് ടീമിന്റെ സഹപരിശീലകനായിരുന്നു.
ബോർഡർ ഗാവസ്കർ പരമ്പരയിലെ കനത്ത തോൽവിയും ഡ്രസ്സിങ് റൂമിലെ വിവരങ്ങൾ ചോർന്നതും പുറത്താവലിലേക്ക് നയിച്ചിട്ടുണ്ടെന്നാണ് സൂചന.ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 3-1 ന് തോറ്റതോടെ ബിസിസിഐ അവലോകനയോഗം നടത്തിയിരുന്നു. ന്യൂസീലൻഡിനെതിരായ പരമ്പരയിലെ തോൽവിയും തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. മുഖ്യപരിശീലകസ്ഥാനത്തേക്ക് ഗൗതം ഗംഭീറെത്തിയപ്പോഴാണ് അഭിഷേക് നായരെ സഹപരിശീലകനായെത്തിച്ചത്. ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ ഇതുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. മൂന്നുവർഷത്തെ കരാർ കാലാവധി കഴിഞ്ഞതോടെയാണ് ദിലീപ് പുറത്തേക്ക് പോയത്. ദിലീപിനൊപ്പം ട്രെയ്‌നർ സോഹത്തെയും മാറ്റിയിട്ടുണ്ട്.
Content Highlights: abhishek nayar sacked due To recommendation From powerful member of Team India report
Published: 18 Apr 2025, 10:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented