ഷാർജ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ട് എട്ട് വർഷം കഴിഞ്ഞിട്ടും സെഞ്ചുറി കണ്ടെത്തി ദക്ഷിണാഫ്രിക്കയുടെ മുൻതാരം എബി ഡിവില്ലിയേഴ്‌സ്. ലെജെൻഡ്‌സ് വേൾഡ് ചാമ്പ്യൻഷിപ്പിൽ 40 പന്തിൽ പുറത്താകാതെ 111 റൺസാണ് താരം അടിച്ചെടുത്തത്. ഓസ്‌ട്രേലിയ ചാമ്പ്യൻസിനെതിരായ മത്സരത്തിൽ ടീമിന് മികച്ച വിജയവും സമ്മാനിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ചാമ്പ്യൻസ് ഡി ആർസി ഷോട്ട്, ഡേവിഡ് വാർണർ, ജോ ബേൺസ് എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ പിൻബലത്തിൽ 20 ഓവറിൽ 209 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ മൂന്നാമനായി ക്രീസിലെത്തിയ ഡിവില്ലിയേഴ്‌സ് ആറ് ഫോറുകളും 11 സിക്‌സറുകളും പറത്തി. ദക്ഷിണാഫ്രിക്ക ചാമ്പ്യൻസ് വെറും 15.2 ഓവറിൽ ലക്ഷ്യം മറികടന്നു. വെറും 37 പന്തിൽ നിന്നാണ് അദ്ദേഹം തന്റെ സെഞ്ചുറി പൂർത്തിയാക്കിയത്. കവർ, ലോങ്-ഓഫ്, ലോങ്-ഓൺ എന്നിവയ്ക്ക് മുകളിലൂടെയും ഡീപ് മിഡ്-വിക്കറ്റിന് മുകളിലൂടെയും അദ്ദേഹം സിക്‌സറുകൾ പായിച്ചു.
29 പന്തിൽ 62 റൺസ് എടുത്ത ഓപ്പണർ റിച്ചാർഡ് ലെവിയിൽ നിന്ന് ഡി വില്ലിയേഴ്‌സിന് മികച്ച പിന്തുണ ലഭിച്ചു. എന്നാൽ അദ്ദേഹത്തിന്റെ തകർപ്പൻ ബാറ്റിങ് കാരണം സൗത്ത് ആഫ്രിക്ക ചാമ്പ്യൻസ് ടീമിലുള്ള ഫാഫ് ഡു പ്ലെസിസിനും ജെ.പി. ഡുമിനിക്കും ബാറ്റ് ചെയ്യാൻ പോലും അധികം വിയർപ്പൊഴുക്കേണ്ടി വന്നില്ല.
നിലവിൽ 42 വയസ്സുള്ള ഡിവില്ലിയേഴ്‌സ് ലെജെൻഡ്‌സ് വേൾഡ് ചാമ്പ്യൻഷിപ്പിൽ തിളങ്ങുന്നത് ഇത് ആദ്യമായല്ല. 2025-ലെ ടൂർണമെന്റിൽ വെറും ആറ് മത്സരങ്ങളിൽ നിന്ന് 220 സ്‌ട്രൈക്ക് റേറ്റിൽ 429 റൺസ് നേടി ഡിവില്ലിയേഴ്‌സ് റൺവേട്ടക്കാരിൽ ബഹുദൂരം മുന്നിലായിരുന്നു. മൂന്ന് സെഞ്ചുറികളും ഒരു അർധസെഞ്ചുറിയും അദ്ദേഹം നേടിയിരുന്നു.
Content Highlights: AB de Villiers scored an unbeaten 111 off just 40 balls in WCL 2026., He hit 6 fours and 11 sixes to chase down Australia Champions' target of 210., South Africa Champions won the match comfortably in 15.2 overs with support from Richard Levi., De Villiers continues his dominant form from the 2025 WCL edition.
Published: 10 Oct 2026, 11:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented