റാഞ്ചി: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരേ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഒമ്പത് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യൻ സ്‌കോർ 100 കടന്നു. അർധ സെഞ്ചുറി നേടിയ സഞ്ജു സാംസണാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. ഇഷാൻ കിഷനാണ് സഞ്ജുവിനൊപ്പം ക്രീസിൽ. 12 പന്തിൽ നിന്ന് 20 റൺസെടുത്ത ഓപ്പണർ അഭിഷേക് ശർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

To advertise here,

നേരത്തേ ഇന്ത്യയ്ക്കെതിരേ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ മുന്നിലാണ് (1-0).

വൈഭവ് സൂര്യവംശിയെ ഇത്തവണയും പ്ലേയിങ് ഇലവനിലേക്ക് പരിഗണിച്ചില്ല. അതേസമയം സഞ്ജുവിന് ഫോമിലേക്ക് മടങ്ങിവരേണ്ടതുണ്ട്. ഓഫ് സ്പിന്നറായ നമൻ കഴിഞ്ഞ മത്സരത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയത് ടീം മാനേജ്‌മെന്റിന് ആശ്വാസം പകരുന്നതാണ്.