തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പ് ചിത്രം പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഫെയ്‌സ്ബുക്ക് പേജിലാണ് മുഖ്യമന്ത്രിയുടെ പേരില്‍ നല്‍കുന്ന സ്വര്‍ണക്കപ്പിന്റെ ചിത്രം പോസ്റ്റുചെയ്തത്.

To advertise here,

ഓവറോള്‍ ചാമ്പ്യന്‍ പോരാട്ടത്തില്‍ 1500 പോയിന്റ് തൊട്ട് ആതിഥേയരായ തിരുവനന്തപുരം ജില്ല ഒന്നാംസ്ഥാനത്ത് തുടരുകയാണ്. നിലവില്‍ 1501 പോയിന്റാണ് തിരുവനന്തപുരത്തിനുള്ളത്. കഴിഞ്ഞ വര്‍ഷം 1935 പോയിന്റോടെയാണ് തിരുവനന്തപുരം ചാമ്പ്യന്‍മാരായത്. 729 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള തൃശ്ശൂര്‍, കഴിഞ്ഞ തവണ 848 പോയിന്റോടെയായിരുന്നു റണ്ണര്‍ അപ്പ് ആയത്. 824 പോയിന്റോടെ അന്ന് മൂന്നാം സ്ഥാനത്തെത്തിയ മലപ്പുറം ഇപ്പോള്‍ 584 പോയിന്റോടെ ആറാംസ്ഥാനത്താണ്.

കഴിഞ്ഞ തവണ 761 പോയിന്റുമായി നാലാം സ്ഥാനത്തായിരുന്ന പാലക്കാട് ഇപ്പോഴും നാലാം സ്ഥാനത്താണ്. 632 പോയിന്റാണ് അവരുടെ ഇതുവരെയുള സമ്പാദ്യം. കഴിഞ്ഞ തവണ 711 പോയിന്റുമായി ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കണ്ണൂര്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ്. 643 പോയിന്റ് അവര്‍ക്കുണ്ട്.