തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട്ട് നടക്കും. ഒക്ടോബർ 24 മുതൽ 29 വരെയാണ് മേള നടക്കുന്നത്.എൻഐടി ഗ്രൗണ്ട് മുഖ്യവേദിയാകും.

To advertise here,

പതിനായിരത്തിലേറെ വിദ്യാർഥികളാണ് വിവിധ മത്സരയിനങ്ങളിലായി മേളയുടെ ഭാഗമാകുന്നത്. സെപ്റ്റംബർ ആറാം തീയതി കായികമേളയുടെ സംഘാടക സമിതിയുടെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി എ.ൻ ഷംസുദ്ദീൻ നിർവഹിക്കും.

കഴിഞ്ഞ വർഷം തിരുവനന്തപുരത്താണ് കായികമേള നടന്നത്. മേളയിലെ സ്വർണക്കപ്പും തിരുവനന്തപുരം തന്നെയാണ് സ്വന്തമാക്കിയത്. തൃശ്ശൂർ രണ്ടാമതെത്തിയപ്പോൾ കണ്ണൂർ മൂന്നാം സ്ഥാനം സ്വന്തമാക്കി. 1825 പോയിന്റുമായാണ് മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് തിരുവനന്തപുരം ജില്ല സ്വന്തമാക്കിയത്. രണ്ടും മൂന്നും സ്ഥാനത്തുള്ള തൃശൂർ, കണ്ണൂർ ജില്ലകൾ നേടിയത് യഥാക്രമം 892, 859 പോയിന്റുകളാണ്.