നഗോയ: ഏഷ്യൻ ഗെയിംസിൽ മൂന്നാം മെഡൽ സ്വന്തമാക്കി ഗുൽവീർ സിങ്. പുരുഷൻമാരുടെ 5000 മീറ്റർ ഓട്ടത്തിൽ വെങ്കലം നേടിയാണ് ഗുൽവീർ മൂന്നാം മെഡൽ കഴുത്തിലണിഞ്ഞത്. 13 മിനിറ്റ് 32.75 സെക്കന്റിൽ ഇന്ത്യൻ താരം ഓടിയെത്തി. ബഹ്‌റെയ്‌ന്റെ ബിർഹാനു ബല്യൂവിനാണ് സ്വർണം. ജപ്പാന്റെ യമാഗുച്ചി വെള്ളി നേടി.

To advertise here,

നേരത്തെ 10000 മീറ്ററിലും 1500 മീറ്ററിലും ഗുൽവീർ വെള്ളി നേടിയിരുന്നു. തിങ്കളാഴ്ച നടന്ന 1500 മീറ്ററിൽ മികച്ച വ്യക്തിഗത പ്രകടനത്തോടെയായിരുന്നു ഗുൽവീറിന്റെ വെള്ളി. മൂന്ന് മിനിറ്റ് 36.72 സെക്കന്റിൽ താരം ഓടിയെത്തി. 10000 മീറ്ററിൽ 28 മിനിറ്റ് 29.38 സെക്കന്റെടുത്താണ് താരം വെള്ളി കഴുത്തിലണിഞ്ഞത്.

2023-ലെ ഗ്വാങ്ചൗ ഏഷ്യൻ ഗെയിംസിൽ 10000 മീറ്ററിൽ വെങ്കലം നേടിയിരുന്നു. ഇതോടെ ഏഷ്യൻ ഗെയിംസിൽ ആകെ നാല് മെഡലുകൾ ഗുൽവീറിന് സ്വന്തമായി.