നഗോയ: ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി. 8.07 മീറ്റർ ദൂരം പിന്നിട്ടാണ് ശ്രീശങ്കർ രണ്ടാമതെത്തിയത്. ചൈനയുടെ ഷി യുഹാവുവിനാണ് സ്വർണം. ഉസ്ബെകിസ്താ
ന്റെ അൻവറോവ് വെങ്കലവും സ്വന്തമാക്കി.
തന്റെ രണ്ടാം ശ്രമത്തിലാണ് ശ്രീശങ്കർ വെള്ളിയിലേക്കുള്ള ദൂരം പിന്നിട്ടത്. നാലാം ശ്രമത്തിൽ പരിക്കേറ്റതിനെ തുടർന്ന് താരം പിന്മാറുകയും ചെയ്തു. പിന്നീടുള്ള രണ്ട് ശ്രമങ്ങളും നടത്തിയില്ല. അതേസമയം സ്വർണം നേടിയ ഷി യുഹാവു 8.17 മീറ്റർ ദൂരമാണ് പിന്നിട്ടത്. വെങ്കലം നേടിയ അൻവറോവ് 8.06 മീറ്ററും മറികടന്നു.
ഏഷ്യൻ ഗെയിംസിൽ ശ്രീശങ്കറിന്റെ തുടർച്ചയായ രണ്ടാം മെഡൽ കൂടിയാണിത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും വെള്ളി നേടിയിരുന്നു. ഇതുകൂടാതെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഒരു വെള്ളിയും കോമൺവെൽത്ത് ഗെയിംസിൽ രണ്ട് വെള്ളി മെഡലും ശ്രീശങ്കർ സ്വന്തമാക്കിയിട്ടുണ്ട്.
Content Highlights: murali sreeshankar wins silver asian games 2026 long jump
Published: 28 Sept 2026, 06:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented