മുന്നോട്ട് മാത്രം നീങ്ങുന്ന കാലം തിരശ്ശീലയ്ക്ക് പിന്നിൽ മറച്ചവരിലേയ്ക്കൊരു തിരിഞ്ഞുനോട്ടം. എം.ടി, മന്‍മോഹന്‍ സിങ്ങ്, സാക്കിര്‍ ഹുസൈൻ, പങ്കജ് ഉദാസ്, സീതാറാം യെച്ചൂരി, കവിയൂർ പൊന്നമ്മ, ലിയാം പെയിൻ, മാഗ്ഗി സ്മിത്, ഇബ്രാഹിം റെയ്‌സി തുടങ്ങി വിവിധ മേഘലകളിൽ സംഭാവനകൾ ചെയത നിരവധി പേർ വിട പറഞ്ഞ വർഷമായിരുന്നു 2024. 

To advertise here,

സാക്കിർ ഹുസൈൻ

സംഗീതത്തെ മതമായി കണ്ട, അള്ളാഹുവിന്റെ നാമം താളാത്മകമായി ഉരുവിട്ടുകൊണ്ടിരുന്ന സാക്കിര്‍ ഹുസൈന്‍ ഡിസംബര്‍ 16-ന്  വിടവാങ്ങി. ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 

സാക്കിര്‍ ഹുസൈന്റെ തബലയിലൂടെ ചിറകടിച്ചു പറന്ന ദേശാടനക്കിളികളെ ആരാധകര്‍ ഓര്‍ത്തെടുത്തു. ഏത് ഭാഷയും ഇണങ്ങുന്ന ആ തബലയില്‍ പൂവിട്ട തീന്‍തലും, എക് തലും, പഷ്തോയും ഓര്‍മ്മയാക്കിയാണ് സാക്കിര്‍ ഹുസൈന്‍ വിടവാങ്ങുന്നത്. 

എം.ടി വാസുദേവൻ നായർ

ശൈത്യത്തെ കൂട്ടാക്കിയായിരുന്നു എം.ടിയുടെ യാത്ര. കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലായില്‍ ഡിസമ്പര്‍ 25-നായിരുന്നു അന്ത്യം. മനസ്സിനോട് ഏറെ ചേര്‍ന്നുനില്‍ക്കുന്ന കഥയിലെ, ചെറുകഥയിലെ, തിരക്കഥയിലെ, നോവലിലെ കഥാപാത്രങ്ങളെ ഓർത്തുകൊണ്ട് വായനാലോകം എം.ടിക്ക് വിട നല്‍കി. പറയാതെ പറഞ്ഞ രാഷ്ട്രീയവും നിലപാടുകളും നിശബ്ദതയും പുഞ്ചിരിയും വായനക്കാര്‍ ഓര്‍ത്തെടുത്തു.

മൻമോഹൻ സിങ്

കോണ്‍ഗ്രസ് നേതാവും മുന്‍പ്രധാനമന്ത്രിയുമായ ഡോ. മന്‍മോഹന്‍ സിങ് 92 വയസ്സില്‍ വിടവാങ്ങി. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ഡിസംബര്‍ 27 ആയിരുന്നു അന്ത്യം. സാമ്പത്തിക വിദഗ്ധനില്‍ നിന്ന് രാഷ്ട്രീയ നേതാവായുള്ള മന്‍മോഹന്‍ സിങ്ങിന്റെ യാത്ര രാജ്യം സാമ്പത്തിക-രാഷ്ട്രീയ ചരിത്രമായി രേഖപ്പെടുത്തി. സാമ്പത്തിക ഉദാരീകരണം, സ്വകാര്യവത്കരണം തുടങ്ങിയ പരിഷ്‌കാരത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ പരമ്പരാഗത പാതയില്‍ നിന്ന് വഴിമാറ്റിയ് രണ്ടുവട്ടം പ്രധാനമന്ത്രിയായ. മന്‍മോഹന്‍ എന്ന ജാഗ്രതയുള്ള നേതാവ് രാജ്യം വിടനല്‍കി.

രത്തൻ ടാറ്റ

വ്യാവസായിക ഇന്ത്യയെ കെട്ടിപ്പടുത്തതില്‍ പ്രധാനിയായ, വ്യവസായ ഭീമന്മാര്‍ക്കിടയിലെ അതികായന്‍ രത്തന്‍ ടാറ്റ വിടവാങ്ങിയത് 2024. ഒക്ടോബര്‍ പത്തിന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. 21 വര്‍ഷം ചെയര്‍മാന്‍ സ്ഥാനം വഹിച്ച് ടാറ്റ ഗ്രൂപ്പ് എന്ന ആഗോള കമ്പനിയെ ആഗോളവല്‍ക്കരിച്ച രത്തന്‍ ഇന്ത്യയ്ക്ക് ആരായിരുന്നു എന്ന് ഓര്‍ത്തെടുത്താണ് രാജ്യം രത്തനെ യാത്രയാക്കിയത്.

ടാറ്റ ഗ്രൂപ്പിന്റെ പിന്‍ഗാമി ആരാകും എന്നതും മുംബൈ താജ് ഹോട്ടലിലെ ഭീകാരാമണത്തിലെ രത്തന്റെ സംയോജിതമായ ഇടപെടല്‍, എയര്‍ ഇന്ത്യ, ടാറ്റ സാമ്രാജ്യം, സാധരണക്കാരന്റെ നാനോ കാര്‍, ശന്തനു നായിഡു എന്ന ദത്തു പുത്രന്‍, വൈവാഹിക ജീവിതം, സൗഹൃദങ്ങള്‍, വളര്‍ത്തുനായ ടിറ്റോ എന്നിങ്ങനെ രത്തന്‍ ടാറ്റയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മരണത്തോടനുബന്ധിച്ച് ചർച്ചയായിരുന്നു.

ശ്യാം ബെനഗൽ

കര്‍ഷകന്റെ രോദനവും സ്ത്രീകളുടെ വേദനയുമെല്ലാം കഥപറച്ചിലിലൂടെ കാണികള്‍ക്ക് മുന്നിലേക്കെത്തിച്ച ശ്യാം ബെനഗലെന്ന ഇന്ത്യയിലെ സമാന്തര സിനിമയുടെ അതികായന്‍ വിട പറഞ്ഞത് ഡിസംബര്‍ 23-നാണ്. അങ്കുറിലൂടെ ബെനഗള്‍ തുറന്നിട്ട ലോകം, ശബാന ആസ്മി, അനന്ദ് നാഗ് എന്നീ താരങ്ങള്‍ക്കും ഈ സംവിദായകന്‍ പിറവി നല്‍കി.

ജന്മിത്വം, അഴിമതി, കാപട്യക്കാരായ രാഷ്ട്രീയക്കാര്‍, വേട്ടയാടപ്പെടുന്ന സ്ത്രീത്വം, അവഗണിക്കപ്പെടുന്ന ജനത, എന്നിങ്ങനെയുള്ള വിഷയങ്ങളായിരുന്നു ബെനഗലിന്റെ സിനിമകളില്‍ ഏറെയും. മന്ഥന്‍, ജുനൂന്‍, കലിയുഗ്, മാണ്ഡി, ഭാരത് ഏക് ഖോജ് െഎന്നിവ ബനഗല്‍ സമ്മാനിച്ച കാഴ്ചയുടെ ഉദാഹരണങ്ങളാണ്.

പങ്കജ് ഉദാസ്

placeholder
ചുപ്‌കെ ചുപ്‌കെ, യുന്‍ മേരെ ഖാത്ക, സായ ബാങ്കര്‍ തുടങ്ങി ഗസല്‍പ്രേമികളുടെ സിരകളിലെ പാട്ടിനു പിന്നിലെ ഗായകന്‍ പങ്കജ് ഉദാസ് വിടവാങ്ങിയത് ഫെബ്രുവരിയിലാണ്.'ചിട്ടി ആയി ഹെ'  പോലുള്ള നിത്യഹരിതഗാനങ്ങളിലൂടെ സംഗീതാസ്വാദകരില്‍ ചിരപ്രതിഷ്ഠ നേടിയ ഗായകനാണ് പങ്കജ് ഉധാസ്.

പ്രഭ അത്രേ

ഹിന്ദുസ്ഥാനിയിലെ ഇതിഹാസ ഗായികയും പദ്മവിഭൂഷണ്‍ ജേത്രിയുമായ പ്രഭ അത്രേ വിടവാങ്ങിയത് ജനുവരിയിലാണ്. ഹിന്ദുസ്ഥാനിസംഗീതത്തിലെ കിരാന ഘരാന വഴിയുടെ ശക്തയായ വക്താവായിരുന്ന ഇവര്‍ പാശ്ചാത്യലോകത്ത് ഇന്ത്യന്‍ ശാസ്ത്രീയസംഗീതത്തെ ജനകീയമാകുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.രാഗങ്ങള്‍, ഖയാല്‍, തുംരി, ഗസല്‍, ഭജന്‍, തരാന എന്നിവ ഉള്‍ക്കൊള്ളുന്ന പരിഷ്‌കൃതശൈലിയിലൂടെയാണ് പ്രഭ അത്രേ പ്രേക്ഷകരെ ആകര്‍ഷിച്ചത്.

ഓം പ്രകാശ് ചൗട്ടാല

ഹരിയാണ മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷണൽ ലോക്ദളിന്റെ നേതാവുമായ  ഓം പ്രകാശ് ചൗട്ടാല വിടവാങ്ങിയത് ഡിസംബറിലാണ്. 

 ബുദ്ധദേവ് ഭട്ടാചാര്യ

 പശ്ചിമബംഗാള്‍ മുൻ മുഖ്യമന്ത്രിയും  മുതിർന്ന സി.പി.എം. നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ വിട പറഞ്ഞത് ജുലൈയിലാണ്. 

യുഗാന്ത്യം: ചുവപ്പുരാശിയിലെഴുതിയ ബംഗാളിന്റെ ബുദ്ധചരിത്രം

സീതാറാം യെച്ചൂരി

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സി.പി.എം. ജനറല്‍ സെക്രട്ടറിയുമായിരുന്ന സീതാറാം യെച്ചൂരി വിടവാങ്ങിയത് സെപ്റ്റംബറിലാണ്. 1974ല്‍ എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച സീതാറാം യെച്ചൂരിയെന്ന ബോദ്ധ്യത്തിന്റെ തെളിച്ചം ബോക്കിയാക്കിയത് പ്രതീപക്ഷ നേതാക്കളുള്‍പ്പടെ ചെവിയോര്‍ത്തിരുന്ന രാഷ്ട്രീയ കാലമാണ്.

എസ്.എം കൃഷ്ണ

ബംഗളൂരുവിനെ ഐ.ടി നഗരമാക്കിയ മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും, വിദേശകാര്യ മന്ത്രിയും മഹാരാഷ്ട്ര ഗവര്‍ണറുമായിരുന്ന എസ്.എം കൃഷ്ണ ഡിസംബർ പത്തിനാണ്.

വീരപ്പന്‍ വിഷയത്തിലും കാവേരിയിലും കുലുങ്ങിയില്ല; ബെംഗളൂരുവിനെ IT നഗരമാക്കിയ എസ്.എം കൃഷ്ണ

ഡൽഹി ​ഗണേഷ്

സിന്ധു ഭൈരവി, നായകൻ, അപൂർവ സഹോദരർകൾ , മാക്കേൽ മദന കാമ രാജൻ , ആഹാ, തെനാലി എന്നീ ചിത്രങ്ങളിലൂടെ മലയാളിക്കും സുപരിചിതമായ പ്രശസ്ത തമിഴ് ചലച്ചിത്ര നടൻ ഡൽഹി ​ഗണേഷ് നവംമ്പറിലാണ് വിട പറയുന്നത്.  ധ്രുവം, ദേവാസുരം, ദ സിറ്റി, കാലാപാനി, കീർത്തിചക്ര, പോക്കിരി രാജ, പെരുച്ചാഴി, ലാവെൻഡർ, മനോഹരം എന്നിവയാണ് ദൽഹി ​ഗണേഷിന്റെ മലയാളചിത്രങ്ങൾ.

ടി.പി മാധവൻ

നാടോടിക്കാറ്റ്, സന്ദേശം, കളിക്കളം, വിയറ്റ്‌നാം കോളനി, അയാള്‍ കഥയെഴുതുകയാണ്, ലേലം, നരസിംഹം, അനന്തഭദ്രം എന്നിങ്ങനെ നൂറോളം സിനിമകളിലൂടെ മലയാളിക്ക് സുപരിചിതനായ ടി.പി മാധവന്‍ മരണവും ഒക്ടോബറിലായിരുന്നു.

ലിയാം പെയിൻ

വണ്‍ ഡയറക്ഷന്‍ എന്ന ബ്രിട്ടീഷ് ബോയ് ബാന്‍ഡിലൂടെ പ്രശസ്തനായ ഗായകന്‍ ലിയാം പെയിന്റെ മരണം ആരാധകര്‍ ഞെട്ടലോടെ കേട്ടത് ഒക്ടോബർ 16-നാണ്. അര്‍ജെന്റീനയില്‍ കാമുകിക്കൊപ്പം അവധി ആഘോഷിക്കാനെത്തിയ താരത്തെ ഹോട്ടലിന്റെ മൂന്നാം നിലയില്‍നിന്ന് താഴേക്ക് വീണ് മരിച് നിലയില്‍ കണ്ടെത്തുകയായിരുന്നു. 31 വയസ്സുകാരനായ ലിയാമിന്റെ മരണവുമായി ചുറ്റിപറ്റിയുള്ള അന്വേഷണം ഇന്നും നടന്നുകൊണ്ടിരിക്കുകയാണ്.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മികച്ച റോക്ക് ബാന്‍ഡ് എന്ന ഖ്യാതി നേടിയ വണ്‍ ഡയറക്ഷന്‍ എന്ന ബാന്റും അംഗങ്ങള്‍ തമ്മിലുള്ള ആത്മബന്ധവും പിന്നീട് സൗഹൃദത്തിലുണ്ടായ വിള്ളലും ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നു.വണ്‍ ഡയറക്ഷന്‍ നിര്‍മ്മിച്ച 'what makes this beautiful', 'best song ever', 'story of my life', 'night changes' തുടങ്ങി ഒട്ടേറെ ഗാനങ്ങള്‍ ഇന്നും ആരാധകരുടെ സിരകളില്‍ തങ്ങിനില്‍ക്കുന്നവയാണ്.

അമീൻ സായനി 

റേഡിയോ സിലോണിലെ ബിനാക്ക ഗീത് മാല എന്ന ഒറ്റ പരിപാടിയിലൂടെ ഒരു തലമുറയെ ഒന്നടങ്കം സ്വാധീനിച്ച ശബ്ദത്തിന്റെയും അവതരണശൈലിയുടേയും ഉടമ അമീൻ സായനി ഫെബ്രുവരിയിലാണ് വിടവാങ്ങുന്നത്.

'അന്ന് രോഷന്‍ജി ഉറങ്ങിയില്ല, കരയുകയായിരുന്നു';ഹൃദയഭേദകമായ സത്യമറിഞ്ഞ് അമീന്‍ സയാനിയും പൊട്ടിക്കരഞ്ഞു

മാഗ്ഗി സ്മിത്ത്

ഹാരി പോട്ടര്‍' പരമ്പരയിലെ പ്രൊഫസര്‍ മിനര്‍വ മക്‌ഗൊനാഗല്‍ ആയി യുവ ആരാധകരുടെ ഇഷ്ടകഥാപാത്രമായി മാറിയ മാഗി സ്മിത്ത് 89-ാം വയസ്സില്‍ ലോകത്തോട് വിട പറഞ്ഞത് സെപ്റ്റംബറിലാണ്. രണ്ട് ഓസ്‌ക്കർ അവാര്‍ഡുകളും നാല് എമ്മി അവാര്‍ഡുകളും ടോണി അവാര്‍ഡും ലഭിച്ച ഹോളിവുഡിലെ ചുരുക്കം ചില നായികമാരിലൊരാളായിരുന്നു മാഗി സ്മിത്.

കവിയൂർ പൊന്നമ്മ

അമ്മവേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന കവിയൂര്‍ പൊന്നമ്മ വിടവാങ്ങിയത് സെപ്റ്റംബര്‍ ഇരുപതിനായിരുന്നു. പതിനാലാം വയസ്സില്‍ തോപ്പില്‍ ഭാസിയുടെ മൂലധനം എന്ന നാടകത്തിലൂടെ  അഭിനയരംഗത്തേക്ക് വന്ന കവിയൂര്‍ പൊന്നമ്മയുടെ ഓടയില്‍ നിന്ന്, തീര്‍ത്ഥയാത്ര, നെല്ല്, നിര്‍മാല്യം, തനിയാവര്‍ത്തനം, കിരീടം തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയലോകത്ത് നിറസാന്നിധ്യമായി. പത്തൊമ്പതാം വയസ്സില്‍ സത്യന്റെയും മധുവിന്റെയും അമ്മയായ കവിയൂര്‍ പൊന്നമ്മയിലെ അമ്മ കഥാപാത്രങ്ങള്‍ മലയാളികള്‍ ഓര്‍ത്തെടുത്തു.

മീന ഗണേഷ്

നാടക രംഗത്തില്‍ നിന്ന് സിനിമയിലെത്തി നൂറിലേറെ സിനിമകളിലും 25-ഓളം സീരിയലുകളിലും വേഷമിട്ട മീന ഗണേഷ് വിട പറഞ്ഞത് ഡിസംബര്‍ പത്തൊമ്പതിനാണ്. കലാഭവന്‍ മണി നായകനായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍, മീശമാധവന്‍, നന്ദനം, അമ്മക്കിളിക്കൂട്, സെല്ലുലോയ്ഡ് തുടങ്ങിയ ചിത്രങ്ങളിലെ മീനയുടെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു.

മേഘനാദൻ

placeholder
.
മലയാള സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടന്‍ മേഘനാദന്‍ വിട പറഞ്ഞത് നവംബറിലാണ്. കൃഷിക്കാരനായ നടന്‍ എന്നറിയപ്പെട്ട മേഘനാദന്‍ ചെങ്കോല്‍, ഈ പുഴയും കടന്ന്, പഞ്ചാഗ്നി, ചമയം, ഉത്തമന്‍, ഉയരങ്ങള്‍ തുടങ്ങി ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

കനകലത

കിരീടം', 'ചെങ്കോല്‍', 'മലരും കിളിയും', 'കണ്ടതും കേട്ടതും', 'വാര്‍ധക്യപുരാണം', 'കസ്തൂരി', 'അഞ്ചരക്കല്യാണം', 'അനിയന്‍ ബാവ ചേട്ടന്‍ ബാവ', 'അപ്പന്‍ ജേതാവ്', 'കൊക്കരക്കോ', 'പ്രിയം' തുടങ്ങി നാനൂറോളം സിനിമകളില്‍ ശ്രദ്ധേയമായ കനകലത മേയ് ആറിനാണ് വിടവാങ്ങിയത്. മറവിരോഗവും പാര്‍ക്കിന്‍സണ്‍സും ബാധിച്ച് ചികിത്സയിലായിരുന്നു.

മോഹൻരാജ്

placeholder
കിരീടത്തിലെ കീരിക്കാടന്‍ ജോസായി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ഒക്ടോബര്‍ മൂന്നിന് അന്തരിച്ചു. അര്‍ത്ഥം, വ്യൂഹം, രാജവാഴ്ച, മറുപുറം, പുറപ്പാട്, കാസര്‍കോട് കാദര്‍ഭായ്, ഉപ്പുകണ്ടം ബ്രദേഴ്‌സ്, ചെങ്കോല്‍, ആറാം തമ്പുരാന്‍, വാഴുന്നോര്‍, പത്രം, നരസിംഹം, നരന്‍, മായാവി തുടങ്ങി 35-ഓളം മലയാള ചിത്രങ്ങളുടെ ഭാഗമായ മോഹന്‍ രാജ്.

നിഷാദ് യൂസുഫ്

പ്രതീക്ഷിത വിയോഗമായിരുന്നു ഫിലിം എഡിറ്റര്‍ നിഷാദ് യൂസുഫിന്റേത്. തല്ലുമാല, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ, ആയിരത്തൊന്ന് നുണകള്‍ തുടങ്ങി നിഷാദ് കാഷ്ചകളുടെ ആഘോഷം തീര്‍ത്ത ചിത്രങ്ങളെല്ലാം തന്നെ ശ്രദ്ധേയമായിരുന്നു,

ബസൂക്ക, ആലപ്പുഴ ജിംഖാന, തരുണ്‍മൂര്‍ത്തിയുടെ മോഹന്‍ലാല്‍ സിനിമ, കങ്കുവ തുടങ്ങിയ നിഷാദിന്റെ എഡിറ്റിങ് ടേബിളിലൂടെ കടന്നു പോയ ചിത്രങ്ങള്‍ പുറത്തിറങ്ങാന്‍ ഇരിക്കേയായിരുന്നു വിയോഗം. ഒക്ടോബര്‍ മുപ്പതിന് നിഷാദിന്റെ കൊച്ചി പനമ്പിള്ളി നഗറിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു

റാമോജി റാവു

ഇന്ത്യൻ മാധ്യമ ലോകത്തെ അതികായനും രമോജി ഫിലിം സിറ്റി, രാമോജി ഗ്രൂപ്പ്‌ ഓഫ് കമ്പനീസ്, ഈനാഡു ഗ്രൂപ്പ്‌ ചെയർമാനുമായ രാമോജി റാവു വിടവാങ്ങിയതും 2024-ലായിരുന്നു. 

പ്രചോദനമായത് യൂണിവേഴ്‌സൽ സ്റ്റുഡിയോ; പടുത്തുയർത്തിയത് ലോകത്തിലെ ഏറ്റവും വലിയ സ്റ്റുഡിയോ സിറ്റി

ജിമ്മി കാര്‍ട്ടര്‍

placeholder
അമേരിക്കയുടെ മുന്‍ പ്രസിഡന്റും സമാധാന നൊബേല്‍ പുരസ്‌കാരജേതാവുമായ ജിമ്മി കാര്‍ട്ടര്‍ നൂറാം വയസ്സിലാണ് അന്തരിക്കുന്നത്. ഡിസംബര്‍ 30-നായിരുന്നു അന്ത്യം.

ജനാധിപത്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിന് പുറമെ അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനുള്ള സംഭാവനകള്‍ കൂടി കണക്കിലെടുത്താണ് 2002-ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം അദ്ദേഹത്തിന് ലഭിക്കുന്നത്.

കൊല്ലപ്പെട്ടവർ

അലക്സി നവാല്‍നി

റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്റെ കടുത്ത വിമര്‍ശകനും പ്രതിപക്ഷ നേതാവുമായ അലക്സി നവാല്‍നിയുടെ മരണം. ഫെബ്രുവരി പതിനാറിന് ജയിലിലൂടെ നടക്കുകയായിരുന്ന അദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീണെന്നാണ്് ജയില്‍ അധികൃതര്‍ അറിയിച്ചത്. പുതിന്റേയും റഷ്യന്‍ഭരണകൂടത്തിന്റേയും അഴിമതിക്കഥകള്‍ ബ്ലോഗിലൂടെ ജനങ്ങളുടെ മുന്നിലെത്തിച്ചായിരുന്നു നവാല്‍നി പൊതുരംഗത്ത് സജീവമായത്. പിന്നീട് രാഷ്ട്രീയത്തിലിറങ്ങിയതോടെ നവാല്‍നി പുതിന് കൂടുതല്‍ തലവേദനയായി. തുടര്‍ന്ന് വിവിധ കേസുകള്‍ ചുമത്തി അറസ്റ്റ് ചെയ്‌തെങ്കിലും നവാല്‍നി പുതിനെതിരെവിമര്‍ശനം തുടരുകയും ഇദ്ദേഹത്തിന് ജനപിന്തുണയേറുകയും ചെയ്തു. 2020-ല്‍ വിഷപ്രയോഗത്തിലൂടെ നവാല്‍നിയെ കൊലപ്പെടുത്താന്‍ ശ്രമം നടന്നെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവന്നു. വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു.

ഭരണകൂടത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ഭീകരവാദം തുടങ്ങിയ തീവ്രമായ കുറ്റകൃത്യങ്ങളാണ് നവാല്‍നിയുടെ മേല്‍ ചുമത്തിയത്. റഷ്യന്‍ നിയമചരിത്രത്തില്‍ ഒരു നേതാവിന് ലഭിക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ശിക്ഷാകാലാവധിയാണ് നവാല്‍നിയ്ക്ക് ലഭിച്ചിരിരുന്നത്.

ഇബ്രാഹിം റെയ്‌സി

ഇറാന്റെ പരമോന്നതനേതാവായ ആയത്തൊള്ള ഖമീനിയുടെ പിന്‍ഗാമിയായി അറിയപ്പെട്ടിരുന്ന ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ദുരൂഹമരണം നടന്നത് മെയ് പത്തൊമ്പതിനാണ്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കുറവ് വോട്ടര്‍മാര്‍ സമ്മതിദാനവകാശം വിനിയോഗിച്ച തിരഞ്ഞെടുപ്പിലാണ് റെയ്സി 62% വോട്ട് നേടി പ്രസിഡന്റാവുന്നത്.

ഇസ്മയിൽ ഹനിയെ

പശ്ചിമേഷ്യയെ പിടിച്ചുകുലുക്കി ഒരു കൊലപാതകമായിരുന്നു പലസ്തീന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന സായുധസംഘമായ ഹമാസിന്റെ രാഷ്ട്രീയകാര്യമേധാവി ഇസ്മയില്‍ ഹനിയെയുടേത്. പലസ്തീന്‍ വിമോചനം ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ച സായുധസംഘടനയായ ഹമാസിന് രാഷ്ട്രീയവിഭാഗം വേണമെന്ന് ആദ്യം വാദിച്ചവരിലൊരാള്‍ കൂടിയായിരുന്നു ഹനിയെ. അക്ഷരാര്‍ത്ഥത്തില്‍ ഇറാനെ ഞെട്ടിച്ചതായിരുന്നു ഓഗസ്റ്റില്‍ നടന്ന ഇസ്മയില്‍ ഹനിയെയുടെ കൊലപാതകം.