ആരോ വലിച്ചെറിഞ്ഞ റഫ്രിജറേറ്ററിന്റെ കവചവും ഓളത്തിന്റെ താരാട്ടുമേറ്റ് ഒരു ഡസന്‍ പറക്കമുറ്റാത്ത ചെറിയ കടലാള കുഞ്ഞുങ്ങള്‍ (lesser crested tern) കണ്ണൂർ മുഴപ്പിലങ്ങാട് തീരത്ത് വിരുന്നെത്തിയപ്പോൾ. ലക്ഷദ്വീപുകളിലാണ് ഈ പക്ഷികള്‍ പൊതുവെ കൂടൊരുക്കാറുള്ളത്. ഉപ്പുകാറ്റിന്റെ ചൂരുതട്ടിയാണ് വളരുന്നതും. കടലിലൂടെ ഒഴുകിയ റഫ്രിജറേറ്ററിനുള്ളില്‍ എങ്ങനെ എത്തിപ്പെട്ടുവെന്നറിയില്ല. കരയടുക്കുംവരെ വലിയപക്ഷികള്‍ കൂട്ടിനുണ്ടായിരുന്നു. പറക്കാന്‍ പാകമാകാത്ത ചിറകൊതുക്കി പേടിയോടെ തീരത്ത് ഒറ്റപ്പെട്ടുപോയപ്പോള്‍ മുഴപ്പിലങ്ങാട്ടെ ലൈഫ് ഗാര്‍ഡ് ബിജോയ് ജോസഫ് ഈ ജീവനും തണലൊരുക്കി. പിന്നീട് പരിസ്ഥിതിപ്രവർത്തകരുടെ കൂട്ടായ്മയായ മാർക്ക് എന്ന സംഘടന പ്രവർത്തകർ ഈ കുഞ്ഞുങ്ങളെ ഏറ്റെടുക്കുകയും 21 ദിവസം പരിപാലിച്ച ശേഷം ഇതേ തീരത്ത് തന്നെ തുറന്നുവിടുകയും ചെയ്തു.
Content Highlights: Mathrubhumi Photographer Ridhin Danu Special Photo
Published: 18 Aug 2023, 09:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented