ന്യൂഡൽഹി: പ്രധാനമന്ത്രി ആവാസ് യോജനവഴി നഗരവികസനം ഉറപ്പാക്കാൻ കേന്ദ്രം. നഗരങ്ങളിലെ ഇടത്തരക്കാർക്കും ദരിദ്രർക്കും പാർപ്പിടമൊരുക്കുന്നതിനായി 10 ലക്ഷം കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചു. കേന്ദ്ര വിഹിതമായി  2.2 ലക്ഷം കോടി രൂപയും ഇതിൽ ഉൾപ്പെടും.

To advertise here,

നഗരങ്ങളിൽ പ്രയാസപ്പെടുന്ന ഒരു കോടി കുടുംബങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് നിർമല സീതാരാമൻ പറഞ്ഞു. പി.എം. ആവാസ് യോജന വഴി മൂന്നു കോടി വീടുകൾ വെച്ചു നൽകുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.