ന്യൂഡൽഹി: മൂന്നാം എൻ.ഡി.എ സർക്കാരിന്റെ ആദ്യ ബജറ്റിൽ കേരളത്തെ സമ്പൂർണമായി അവഗണിച്ചുവെന്ന ആരോപണത്തോട് പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. 'തൊഴിലവസരങ്ങൾ ഒരുങ്ങുന്ന മേഖലയ്ക്ക് ഏത് തരത്തിലുള്ള തലോടലാണ് ബജറ്റ് നൽകിയത്. കേരളത്തിൽ ചെറുപ്പക്കാരും സ്ത്രീകളും ഇല്ലേ ? - മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം ചോദിച്ചു.
'കേരളത്തില്‍ ചെറുപ്പക്കാരില്ലേ, ഫിഷറീസ് ഇല്ലേ, സ്ത്രീകള്‍ ഇല്ലേ. നിങ്ങള്‍ പോയി വസ്തുതകള്‍ പരിശോധിച്ചുനോക്കൂ. ബജറ്റ് പഠിക്കൂ. പ്രതിപക്ഷം ആരോപിച്ചോട്ടേ. എയിംസിന്റെ കാര്യം എന്താ പറഞ്ഞത്. വരും വന്നിരിക്കും. പക്ഷേ, അതിന് കേരള സര്‍ക്കാര്‍ കൃത്യമായി സ്ഥലം തരണം. എയിംസിന് ഏത്ര സ്ഥലമാണ് കോഴിക്കോട് എടുത്തിരിക്കുന്നത്', സുരേഷ് ഗോപി ചോദിച്ചു.
കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായ എയിംസ് ഇക്കുറി പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, അതുണ്ടായില്ല. ഇതേക്കുറിച്ചുള്ള ചോദ്യത്തോട് തൃശ്ശൂര്‍ എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി പ്രതികരിച്ചു. എയിംസ് വന്നിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, കേരളം കൃത്യമായി സ്ഥലം ഏറ്റെടുത്തു തരണം. കോഴിക്കോട് കിനാലൂരിൽ 150 ഏക്കറോളം സ്ഥലം ഏറ്റെടുത്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മാധ്യമപ്രവർത്തകനോട് അത്ര മതിയോ എന്നായിരുന്നു മറുചോദ്യം.
നേരത്തെ ബജറ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ അഭിപ്രായം ചോദിച്ചെങ്കിലും പ്രതികരിക്കാൻ സുരേഷ്ഗോപി തയ്യാറായിരുന്നില്ല. കേരളത്തിന് മന്ത്രിമാരേയുള്ളൂ മറ്റൊന്നും ലഭിക്കുന്നില്ലെന്ന പ്രതിപക്ഷ ആരോപണത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോട് അവർ ആരോപിച്ചോട്ടേ എന്ന് മാത്രമായിരുന്നു മന്ത്രിയുടെ പ്രതികരണം.
Content Highlights: AIIMS will come, let Kerala provide the land says Suresh Gopi
Published: 23 Jul 2024, 05:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented