അടുക്കളയിലെ കൗണ്ടര്‍ടോപ്പുകളോ കാബിനെറ്റുകളോ ഫിക്ചറുകളോ എല്ലാം മാറ്റുകയോ പുതുക്കി പണിയുകയോ ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണോ? അവയുടെ നിറത്തിന്റെ കാര്യത്തില്‍ അല്‍പമൊന്ന് ശ്രദ്ധിച്ച് അടുക്കളയുടെ ഭംഗി കൂട്ടിയാലോ? 

To advertise here,

ക്രിസ്റ്റല്‍ വൈറ്റ് ക്വാര്‍ട്സ് കൗണ്ടര്‍ടോപ്പുകളാണ് വീടുകളില്‍ ഏറെക്കാലം ഉപയോഗിച്ചിരുന്നത്. ഇന്ന് പലരും വ്യത്യസ്തമായ നിറത്തിലും ഡിസൈനിലും അടുക്കള ഭംഗിയാക്കാന്‍ ശ്രദ്ധിക്കാറുണ്ട്. അങ്ങനെ ചെയ്യുന്നവര്‍ക്ക് വലിയ ചെലവില്ലാതെ കാബിനെറ്റ്, കൗണ്ടര്‍ടോപ്പ് എന്നിവ ആകര്‍ഷകമാക്കാന്‍ ശ്രമിക്കാവുന്നതാണ്. 

പച്ച കാബിനെറ്റുകളും വെളുത്ത കൗണ്ടര്‍ടോപ്പുകളും 
പുതുതായി നിര്‍മിക്കുന്ന വീടുകളിലും അല്ലാത്ത വീടുകളിലും വെളുത്ത നിറത്തിലുള്ള ക്വാര്‍ട്സ് കൗണ്ടര്‍ടോപ്പുകളും പച്ച കാബിനെറ്റുകളും നല്‍കാവുന്നതാണ്. ഈ നിറങ്ങള്‍ വീടിനകത്ത് ശാന്തമായ ഒരു പ്രതീതിയുണ്ടാക്കുന്നു. 

മരത്തടികൊണ്ടുള്ള കാബിനെറ്റുകളും ക്വാര്‍ട്സ് കൗണ്ടര്‍ടോപ്പുകളും
വുഡ് സ്ലാറ്റ് കാബിനെറ്റുകള്‍ക്ക് പ്രചാരം വര്‍ധിച്ചുവരികയാണ്. ടൈലുകളും ബാക്ക്സ്പ്ലാഷുകളും നല്‍കാത്ത രീതിയില്‍ ഈ ഡിസൈനുകള്‍ അടുക്കളയില്‍ ഒരു ചിട്ടയും ജ്യാമിതീയ രൂപഭംഗിയും നല്‍കുന്നു. 

ചാര്‍ക്കോള്‍ കാബിനെറ്റുകളും ബുച്ചര്‍ ബ്ലോക്ക് സ്ലാബും 
ചാര്‍ക്കോള്‍ കാബിനെറ്റുകള്‍ അടുക്കളയ്ക്ക് ആകർഷണീയത നല്‍കാന്‍ നല്ലതാണ്. ബുച്ചര്‍ ബ്ലോക്ക് കൗണ്ടര്‍ടോപ്പ് പ്രകൃതിദത്തവും നാടന്‍ ശൈലിയിലുള്ളതുമായ ഡിസൈന്‍ ആണ് നല്‍കുന്നത്. ഇവ രണ്ടും ചേരുമ്പോള്‍ കാബിനെറ്റുകളും കൗണ്ടര്‍ടോപ്പുകളും ഭംഗിയാകും. 

placeholder
പ്രതീകാത്മക ചിത്രം | Photo: Canva

നേവി ബ്ലൂ കാബിനെറ്റുകളും ഇരട്ട നിറമുള്ള കൗണ്ടര്‍ടോപ്പുകളും
പിച്ചള(Brass finishes) നിറങ്ങളുമായി ചേരുമ്പോള്‍ നേവി ബ്ലൂ കാബിനെറ്റുകള്‍ ആകര്‍ഷകമാവുന്നു. ബുച്ചര്‍ ബ്ലോക്ക് കൗണ്ടര്‍ടോപ്പിന്റെ നിറങ്ങള്‍ ഇതിന് കൂടുതല്‍ മാറ്റുകൂട്ടുന്നു. സിങ്കിന്റെ വെളുത്ത കൗണ്ടര്‍ടോപ്പുമായി ചേര്‍ന്ന്, ഈ മൂന്ന് നിറങ്ങളും കാണുമ്പോള്‍ അടുക്കളയ്ക്ക് നല്ല ഭംഗി തോന്നും. 

70-കളിലെ അടുക്കള
1970-കളിലും മറ്റും പ്രയോഗിച്ചിരുന്ന അടുക്കളയുടെ സൗന്ദര്യ ശൈലികള്‍ ഇപ്പോള്‍ പലരും ഉപയോഗിച്ച് വരുന്നുണ്ട്. പച്ച, മണ്ണിന്റെ നിറം, പഴയകാല ഉപകരണങ്ങള്‍, തിളക്കമുള്ള കൗണ്ടര്‍ടോപ്പുകള്‍, ടൈലുകള്‍ എന്നിവ ഇപ്പോള്‍ പല വീടുകളിലും പരീക്ഷിക്കപ്പെടുന്നുണ്ട്. 

കരോലിന ബ്ലൂ കാബിനെറ്റുകളും വെള്ള  കൗണ്ടര്‍ടോപ്പുകളും 
അടുക്കളയ്ക്ക് വെള്ളനിറം മാത്രം നല്‍കുന്നതിന് പകരം പരീക്ഷിക്കാവുന്ന മറ്റൊരു കോംബിനേഷനാണ് കരോലിന ബ്ലൂ കാബിനെറ്റുകളും വെള്ള കൗണ്ടര്‍ടോപ്പുകളും. കരോലിന ബ്ലൂ ഒരു ഇളം നീല നിറമാണ്. ഇതിനൊപ്പം വെള്ള നിറം വരുമ്പോള്‍ ലളിതമായ ഒരു ഡിസൈനായി. 

ടര്‍ക്കോയ്സ് കാബിനെറ്റുകളും മാര്‍ബിള്‍ കൗണ്ടര്‍ടോപ്പുകളും 
മോഡേണ്‍ അടുക്കളയ്ക്ക് അല്‍പം നാടന്‍ ശൈലി കൊണ്ടുവരാന്‍ ഇവ പരീക്ഷിക്കാവുന്നതാണ്. 

placeholder
പ്രതീകാത്മക ചിത്രം | Photo: Canva

പലനിറങ്ങളിലുള്ള ലാക്വര്‍ ഫിനിഷുകള്‍
തിളക്കവും മിനുസവുമുള്ള അടുക്കളയാണ് നിങ്ങളുടെ പലനിറങ്ങളിലുള്ള ലാക്വര്‍ ഫിനിഷുകള്‍ പരീക്ഷിക്കാം. ഇന്ന് പല അടുക്കളകളിലും ലാക്വര്‍ ഉപയോഗിച്ചുവരുന്നു. വെളുത്ത കാബിനെറ്റുകള്‍, ഓറഞ്ച് നിറം എന്നിവ നല്‍കുമ്പോള്‍ അവ ആകര്‍ഷകമാകുന്നു. സാധാരണ ഉപയോഗിക്കുന്ന മറ്റ് മെറ്റീരിയലുകളില്‍ നിന്നും ഇത് വേറിട്ടുനില്‍ക്കുന്നു.

placeholder
പ്രതീകാത്മക ചിത്രം | Photo: Canva