
വിദേശത്ത് ജോലി ചെയ്യുന്ന ഡോക്ടർ അബ്ദുൾ മജീദും കുടുംബവും വിരമിക്കൽ ജീവിതം സ്വദേശത്ത് തന്നെയാകണം എന്ന് തീരുമാനിച്ചു. അങ്ങനെ അബ്ദുൾ മജീദ് ജനിച്ചു വളർന്ന നാട്ടിൽ തിരൂർ കുറ്റിപ്പാല എന്ന ഒരു വീടുവെച്ചു. ഒരു സാധാരണ വീടായിരുന്നില്ല അത്. പ്രകൃതിയെ പരമാവധി ഉപദ്രവിക്കാതെ നിർമ്മിച്ച ഒരു എ ഫ്രെയിം വീട്. കാവറോടി ഹൗസ് എന്ന് പേരിട്ടിരിക്കുന്ന വീട് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന Meadowbrown Architecture ആണു വീട് ഡിസൈൻ ഡിസൈൻ ചെയ്ത് നിർമ്മിച്ചിരിക്കുന്നത്.
10 സെന്റിൽ വരുന്ന പ്ലോട്ടിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. മുകളിലും താഴെയുമായി രണ്ട് ബെഡ്‌റൂമുകളിലായി ചെയ്ത വീടിന്റെ വിസ്തീർണം 1,440 സ്‌ക്വയർഫീറ്റിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. വളരെ ലളിതമായ വീട് മതിയെന്നായിരുന്നു ക്ലയന്റിന്റെ ആവശ്യം. താഴത്തെ നിലയിലാണ് പ്രധാന ബെഡ്‌റൂം നൽകിയിരിക്കുന്നത്. ഒരു ലിവിങ് റൂമും ഡൈനിങ് ഏരിയയും അടുക്കളയും ഗ്രൗണ്ട് ഫ്‌ളോറിലാണ്. ഓപ്പൺ കിച്ചണാണ് മറ്റൊരു പ്രത്യേകത. രണ്ട് അറ്റാച്ച്ഡ് ബാത്ത്‌റൂമുകൾക്ക് പുറമെ ഒരു കോമൺ ബാത്ത്‌റൂമും നൽകിയിട്ടുണ്ട്.
ഫസ്റ്റ്ഫ്‌ളോറിനോട് അറ്റാച്ച് ചെയ്തുകൊണ്ട് ഒരു മച്ചും ക്രമീകരിച്ചിട്ടുണ്ട്. യൂട്ടിലിറ്റി ഏരിയയായും കുട്ടികൾക്കുള്ള ബെഡ് സ്‌പേസായും ഈ മച്ചിനെ ഉപയോഗപ്പെടുത്താം.
ലിവിങ് ഏരിയ | special arrangement[Missing Credit]
റിട്ടയർമെന്റ് ജീവിതം ഉദ്ദേശിച്ചുകൊണ്ടുള്ള വീടായതുകൊണ്ടുതന്നെ പ്രധാന സൗകര്യങ്ങളെല്ലാം താഴത്തെ നിലയിൽ ക്രമീകരിക്കുകയായിരുന്നു. മുകൾ നിലയിൽ ഒരു ബെഡ്‌റൂം കൂടി നൽകിയിട്ടുണ്ട്.
ഈ ബെഡ്‌റൂം താഴത്തെ നിലയെ കണക്ടു ചെയ്യുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. താഴത്തെ നിലയിൽ നിന്ന് കണ്ണത്തുന്ന ദൂരത്താണ് മുകളിലെ നില.
മേൽക്കൂര തന്നെയാണ് സ്ട്രക്ചർ
സാധാരണ എ ഫ്രെയിം വീടുകളിൽ നിന്ന് വ്യത്യസ്തമായി വീടിന്റെ മേൽക്കൂരയും സ്ട്രക്ചറും ഒന്നുതന്നെയാണ്. സിംപിളായി പറഞ്ഞാൽ നിലത്തുതൊടുന്ന ചരിഞ്ഞ എ ഫ്രെയിം മേൽക്കൂരയ്ക്ക് അകത്താണ് വീട്. പൂർണമായും ഭാരം കുറഞ്ഞ സ്റ്റീൽ ഫ്രെയിമിലാണ് വീടിന്റെ സ്ട്രക്ചർ.
അതുകൊണ്ടുതന്നെ ഇടയിൽ അധിക തൂണുകളും മറ്റും നൽകുന്നത് ഒഴിവാക്കാനും ആയി. ഡബിൾ ഹൈറ്റിലുള്ള ലിവിങ് - ഡൈനിങ് ഏരിയകളാണ് വീടിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്.
പ്രകൃതിയെ ഉൾകൊണ്ട് നിർമ്മാണം
പ്രകൃതിദത്തമായ കാറ്റും വെളിച്ചവും വീടിനകത്ത് പരമാവധി ഉറപ്പുവരുത്തികൊണ്ടുള്ള ഡിസൈനാണ് കാവറോടി വീടിന്റേത്. വീടിന്റെ മുൻഭാഗത്ത് നൽകിയിരിക്കുന്ന ഡബിൾ ഹൈറ്റ് ഗ്ലാസ് വാൾ വഴി ധാരാളം വെളിച്ചം വീടിനകത്തേക്ക് ലഭിക്കുന്നു. ഇതോടൊപ്പം വീടിനകത്ത് ഇരുന്നുകൊണ്ടുതന്നെ ചുറ്റുമുള്ള ഭൂപ്രകൃതി ധാരാളം ആസ്വദിക്കാനും മറ്റും.
ആർട്ടിഫിഷ്യൽ ലൈറ്റിന്റെ ഉപയോഗം കുറയ്ക്കാനും ഇതിലൂടെ സാധിക്കുന്നു. ചെരിഞ്ഞ സ്ട്രക്ചർ ആയതുകൊണ്ട് തന്നെ ചരിഞ്ഞ റൂഫ് ആണ് വീടിന് നൽകിയിരിക്കുന്നത്. Rockwool Insulation നൽകിയതുകൊണ്ടുതന്നെ ചൂട് വീടിനകത്തേക്ക് എത്തുന്നത് കുറയ്ക്കാനും സാധിക്കുന്നു.
പരമ്പരാഗത നിർമ്മാണ രീതിയുമായി താരതമ്യം ചെയ്യുമ്പോൾ വെറും 10 ശതമാനം കോൺക്രീറ്റ് മാത്രമാണ് ഈ വീട്ടിൽ ഉപയോഗിച്ചിരിക്കുന്നത്. നിർമ്മാണ സാമഗ്രികൾ എല്ലാം തന്നെ പുനരുപയോഗം ചെയ്യാൻ പറ്റുന്നതുമാണ്.
വുഡൻ ഫിനിഷിലുള്ള പാനൽ ഉപയോഗിച്ചാണ് സീലിങ് ചെയ്തിരിക്കുന്നത്. വീടിന്റെ ഇന്റീരിയറിന്റെ രൂപ ഭംഗി കൂട്ടുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന് ഈ സീലിങ്ങാണ്. ഫ്‌ളോറിങ്ങിന് വിട്രിഫൈഡ് ടൈലുകൾ നൽകിയപ്പോൾ മരം ഉപയോഗിച്ചുള്ള ഫർണിച്ചറുകളാണ് വീട്ടിലുടനീളം ഉപയോഗിച്ചിരിക്കുന്നത്.ഈ എ ഫ്രെയിം വീട് സിംപിളാണ് എലഗന്റാണ് ബജറ്റ് പോക്കറ്റിൽ ഒതുങ്ങുന്നതുമാണ്
MEADOWBROWN ARCHITECTURE
Calicut
Content Highlights: 1,440 sq.ft. A-frame home built on 10 cents of land in Tirur, Kuttippala, Designed by Kozhikode-based Meadowbrown Architecture for retirement living, Eco-friendly construction using only 10% cement and recyclable materials, Features double-height glass walls for natural light and ventilation, Rockwool insulation used on the sloped roof to reduce indoor heat
Published: 04 Sept 2026, 03:15 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented