വീട് നിർമിക്കുന്നവരും നിർമിച്ചവരും ഒരേപോലെ പറയുന്ന കാര്യമാണ് ചെലവ് കൈവിട്ട് പോയി എന്ന്. എന്നാൽ, എന്താണ് ഇതിന് പിന്നിലെ പ്രധാന കാരണം. പലരും നിർമാണച്ചെലവുകൾ കൈയ്യിലൊതുങ്ങുന്നതിന് ആവശ്യമായ മുൻകരുതലുകൾ എടുക്കാറില്ല. പ്ലാനും എലിവേഷനും അടക്കം എല്ലാ കാര്യങ്ങളും നിർമാണത്തൊഴിലാളികളുടെ താത്പര്യത്തിനും മനോധർമത്തിനും വിട്ടാൽ ചെലവ് കുറയുകയില്ല. വീട് നിർമാണത്തിന് മികച്ച ഒരു കൺസൾട്ടന്റിനെ സമീപിച്ച് മികച്ച ഡിസൈനും ബജറ്റും തയ്യാറാക്കേണ്ടത് അനിവാര്യമാണ്.
1. വീടിന്റെ പ്ലാൻ, എലിവേഷൻ, സെക്ഷൻ, ഡോർ-വിൻഡോ ഷെഡ്യൂൾ, ഇലക്ട്രിക്കൽ, സ്ട്രക്ചറൽ, ഇൻ്റീരിയർ ഡ്രോയിംഗുകൾ തുടങ്ങിയവ ആദ്യം തന്നെ തയ്യാറാക്കണം. Contemporary, Traditional, Colonial മുതലായവയിൽ ഏതാണ് വീടിന്റെ തീം എന്ന് നേരത്തെ തീരുമാനിക്കണം. ഫ്ലാറ്റ് റൂഫിനെ അപേക്ഷിച്ച് സ്ലോപ് റൂഫ് ചെയ്യുമ്പോൾ നിർമാണ ചെലവിൽ വലിയ വ്യത്യാസമുണ്ടാകും.
2. ഫൗണ്ടേഷൻ കരിങ്കല്ല് കൊണ്ടു വേണമോ അതോ ബീമും കോളവും അടങ്ങിയ സിസ്റ്റം വേണമോ എന്നത് പ്രധാനമാണ്. റൂഫിന് RCC ആണോ ഷീറ്റ് ആണോ ഓട് ആണോ എന്നതും നേരത്തെ തീരുമാനിക്കണം.
3. ആവശ്യമുള്ള മെറ്റീരിയലുകളുടെ കണക്ക് നേരത്തെ എടുത്ത് തയ്യാറാക്കണം. ഇഷ്ടിക, വെട്ടുകല്ല്, Cement Block, AAC Block, പോറോത്തോം ബ്ലോക്ക് മുതലായവയിൽ ഏതേ വേണമെന്ന് നേരത്തെ തിരഞ്ഞെടുക്കുക. ഓരോ മെറ്റീരിയലിന്റെയും അളവ്, വില, ഗുണനിലവാരം മുൻകൂട്ടി കണക്കാക്കുക.
4. സിമെന്റ്, സ്റ്റീൽ എന്നിവ ബ്രാൻഡിന് അനുസരിച്ച് ഗുണനിലവാരത്തിലും വിലയിലും വ്യത്യാസമുണ്ടാകും. ഉപയോഗിക്കുന്ന ബ്രാൻഡുകൾ നേരത്തെ നിശ്ചയിക്കാം.
5. വാതിലുകളുടേയും ജനലുകളുടേയും മെറ്റീരിയൽ തിരഞ്ഞെടുപ്പ് പ്രധാനമാണ്. അത് സ്റ്റീൽ, Upvc, മരം എന്നിവയിൽനിന്ന് തിരഞ്ഞെടുക്കാം. അവയുടെ വലിപ്പവും പ്രധാനമാണ്. മരം ആണെങ്കിൽ അതിൽ തേക്ക് വേണോ, ആഞ്ഞിലി, കുന്നിവാക, ഇരുൾ, ഇറക്കുമതി ചെയ്ത മരങ്ങൾ എന്നിങ്ങനെ വലിയ നിരതന്നെയുണ്ട്. ഓരോന്നിൻ്റെ വിലയിലും അതിൽ ഉപയോഗിക്കുന്ന പോളിഷ്, പെയിന്റ് എന്നിവയും നിർണായകമാണ്. ഓരോ തരം മരം ഉപയോഗിച്ചാലുണ്ടാകുന്ന ചിലവ് വ്യത്യാസം കണക്കാക്കുക.
6. ചുവര് പ്ലാസ്റ്റർ ചെയ്തതോ അല്ലാത്തതോ എന്നതിന് അനുസരിച്ച് പെയിന്റിങ് ആസൂത്രണം ചെയ്യുക. പെയിന്റിന്റെ ബ്രാൻഡ്, പുട്ടി ഉപയോഗം, എത്ര കോട്ട് എന്നിവ കണക്കാക്കണം. ഇവയെല്ലാം ചെലവിൽ വ്യത്യാസം വരുത്തും. കരാർ നൽകിയാൽ, വ്യക്തമായി കാര്യങ്ങളെല്ലാം രേഖപ്പെടുത്തിയ കരാർ ഉണ്ടാക്കുക.
7. ഇലക്ട്രിക്കൽ & പ്ലംബിംഗ്: തുടക്കത്തിൽ തന്നെ ഇലക്ട്രിക്കൽ & പ്ലംബിങ്ങ് ഡ്രോയിംഗ് തയ്യാറാക്കണം. ഏതെല്ലാം ഇടങ്ങളിൽ സ്വിച്ചുകൾ വരണം, ഏത് ബ്രാൻ്റ് കേബിൾ, ഫിറ്റിംഗ് തുടങ്ങിയവ നേരത്തെ നിശ്ചയിക്കുക. വില കൂടുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് ബജറ്റിൽ 5% അധികം തുക കാണുക. ക്ലോസറ്റ്, ഷവർ, ടാപ്പുകൾ, പിവിസി പൈപ്പ്, ചെറിയ ഫിറ്റിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങളിലും ശ്രദ്ധ കൊടുക്കണം.
8. ടൈലുകളുടെ വൻ ശ്രേണി ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. അതിൻ്റെ വലിപ്പം, കാറ്റഗറി, ക്വാളിറ്റി ഫിക്സിംഗ് ചാർജ് എന്നിവ ശ്രദ്ധിക്കണം. ഫിക്സ് ചെയ്യാൻ ഉപയോഗിക്കുന്നത് സിമന്റ്, പേസ്റ്റ്, ഗം എന്നിവയിൽ ഏതാണ് എന്നതും വിലയെ ബാധിക്കും.
9. റൂഫിംഗ് ഓപ്ഷനുകൾ: ടൈൽ, ഷിങ്കിൾസ്, ട്രസ്സ് & ഷീറ്റ് തുടങ്ങിയവയിൽ ഏത് വേണമെന്ന് നേരത്തെ തീരുമാനിക്കാം. ഓരോ രീതിയിലും ചെലവുകളിൽ വ്യത്യാസം വരാം. പ്രായോഗികതയും രൂപഭംഗിയും അനുസരിച്ച് തീരുമാനിക്കുക.
10. ഇൻ്റീരിയർ: വളരെ ശ്രദ്ധയോടെയും പ്രായോഗികമായും ചെയ്യുവാൻ ശ്രദ്ധിക്കണം. ഉപയോഗിക്കുന്ന മെറ്റീരിയലുകളുടെ നിലവാരം അനുസരിച്ച് ചെലവിൽ മാറ്റമുണ്ടാകും. 2D/3D Drawings ഉൾപ്പെടെ മുൻകൂട്ടി തയ്യാറാക്കി മാത്രം തുടങ്ങുക. അധികം അലങ്കാരങ്ങളില്ലാതെ ലളിതമായ ഡിസൈൻ വഴി ചിലവ് കുറയ്ക്കാം.
11. അധിക ചിലവുകൾ മുൻകൂട്ടി കാണുക: വാട്ടർ പ്രൂഫിംഗ്, ചിതലിന് പ്രതിരോധം, ചുറ്റു മതിൽ, മുറ്റത്ത് പേവിംഗ്, കിണർ, വാട്ടർ ഫിൽറ്റർ, വാട്ടർ ടാങ്ക്
വീട് നിർമാണത്തിൽ പ്ലാനും ബജറ്റും പ്രധാനമാണ്. പ്രൊഫഷണൽ ടീമിനെ സമീപിക്കുവാൻ ശ്രദ്ധിക്കുക.
വിവരങ്ങൾക്ക് കടപ്പാട്: സതീഷ് കരീപ്പാടത്ത്, ദ പാർപ്പിടം, എഞ്ചിനിയറിങ് കൺസൾട്ടന്റ്സ്, PH-7592977525
Content Highlights: Controlling Home Construction Costs: A Comprehensive Guide to Effective Budgeting and Planning
Published: 13 Aug 2025, 04:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented