കണ്ണൂർ: സൂപ്പർ ലീഗ് കേരള ഫുട്ബോൾ രണ്ടാം സീസണിൽ കിരീടത്തിൽ മുത്തമിട്ട് കണ്ണൂർ വാരിയേഴ്സ്. ഫൈനലിൽ തൃശ്ശൂർ മാജിക് എഫ്സിയെ കണ്ണൂർ കീഴടക്കി. എതിരില്ലാത്ത ഒരു ഗോളിനാണ് ജയം.
കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ കിരീടത്തിനായി ആക്രമണ ശൈലിയിലാണ് ഇരുടീമുകളും പന്തുതട്ടിയത്. ആദ്യ മിനിറ്റുകളിൽ തന്നെ നിരവധി മുന്നേറ്റങ്ങളുണ്ടായി. 18-ാം മിനിറ്റിൽ തന്നുെ കണ്ണൂർ മുന്നിലെത്തി. പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് അസിയർ ഗോമസാണ് കണ്ണൂരിന് ലീഡ് സമ്മാനിച്ചത്. തിരിച്ചടിക്കാൻ തൃശ്ശൂർ മുന്നേറ്റം നടത്തിയെങ്കിലും സാധിച്ചില്ല. ആദ്യ പകുതി മുന്നിട്ടുനിന്ന കണ്ണൂർ രണ്ടാം പകുതിയിലും പ്രതിരോധം കടുപ്പിച്ചു. ചുവപ്പ് കാർഡ് കിട്ടി പത്ത് പേരായി കളിച്ചാണ് കണ്ണൂർ രണ്ടാം പകുതിയിൽ പ്രതിരോധിച്ചത്. തൃശ്ശൂർ എത്ര ശ്രമിച്ചിട്ടും കണ്ണൂരിന്റെ പ്രതിരോധം ഭേദിക്കാനായില്ല.
ആദ്യ സീസണിലെ ചാമ്പ്യന്മാരും ഇത്തവണ പോയിന്റ് നിലയിൽ ഒന്നാംസ്ഥാനക്കാരുമായ കാലിക്കറ്റ് എഫ്സിയെ സെമിഫൈനലിൽ എതിരില്ലാത്ത ഒരുഗോളിന് തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് കണ്ണൂർ ഫൈനലിലെത്തിയത്. ഹോം ഗ്രൗണ്ട് എന്ന മുൻതൂക്കവും കണ്ണൂരിന് അനുകൂലമായി. കണ്ണൂർ വാരിയേഴ്സിനെതിരെ സൂപ്പർ ലീഗിൽ തൃശ്ശൂർ മാജിക് എഫ്സിക്ക് ഇതുവരെ ജയിക്കാൻ സാധിച്ചിട്ടില്ല. രണ്ടാം സീസണിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ഒരുമത്സരം സമനിലയിലായി. മറ്റൊന്ന് കണ്ണൂർ വാരിയേഴ്സ് വിജയിച്ചു.
Content Highlights: slk final kannur vs thrissur
Published: 19 Dec 2025, 09:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented