മഞ്ചേരി പയ്യനാട്ടെ നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമിനും ഗോള്‍ കണ്ടെത്താനായില്ല

മത്സരത്തിൽനിന്ന്
മലപ്പുറം: സൂപ്പര്‍ലീഗ് കേരളയില്‍ മലപ്പുറം എഫ്സി-കണ്ണൂര്‍ വാരിയേഴ്സ് മത്സരം സമനിലയില്‍. മഞ്ചേരി പയ്യനാട്ടെ നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമിനും ഗോള്‍ കണ്ടെത്താനായില്ല. ഇരു ടീമിനും ഗോളവസരങ്ങള്‍ ലഭിച്ചെങ്കിലും സ്കോര്‍ നേടാനായില്ല. കണ്ണൂരിനായിരുന്നു മത്സരത്തില്‍ ആധിപത്യം. പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്താണ് യഥാക്രമം കണ്ണൂരും മലപ്പുറവും.
ഇരുടീമുകളും ആദ്യ മത്സരത്തില്‍ ജയിച്ചിരുന്നു. മലപ്പുറം തൃശ്ശൂര്‍ എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയപ്പോള്‍ കണ്ണൂര്‍ തിരുവനന്തപുരം കൊമ്പന്‍സിനെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.
Content Highlights: Malappuram FC and Kannur Warriors Draw in Thrilling Super League Encounter
Published: 12 Oct 2025, 10:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented