
മീനങ്ങാടി: ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വായനപക്ഷാചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടര്‍ ഡി.ആര്‍. മേഘശ്രീ നിര്‍വഹിച്ചു. പാഠ്യേതരവിഷയങ്ങള്‍ക്കു പുറമെ വിദ്യാര്‍ഥികളില്‍ വായനശീലം വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണെന്നും വായനയ്ക്കുശേഷം അനുകൂല-പ്രതികൂല കുറിപ്പുകള്‍ എഴുതുന്നത് വിദ്യാര്‍ഥികളിലെ വിമര്‍ശനാത്മകചിന്തയും കാഴ്ചപ്പാടും വളര്‍ത്തിയെടുക്കാന്‍ സഹായിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
സാങ്കേതികവിദ്യകള്‍ വിസ്‌ഫോടനംസൃഷ്ടിക്കുമ്പോഴും വായന മരിക്കുന്നില്ലെന്നും മാറിവരുന്ന വായനശീലങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും വായന ജീവിക്കുമെന്നും സാഹിത്യകാരി സി.എസ്. ചന്ദ്രിക പറഞ്ഞു. ജില്ലാ ഭരണകൂടം, ലൈബ്രറി കൗണ്‍സില്‍, വിദ്യാഭ്യാസവകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, സാക്ഷരതാമിഷന്‍, കുടുംബശ്രീ മിഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് വായനപക്ഷാചാരണം നടത്തുന്നത്. ജൂലായ് ഏഴുവരെ ജില്ലയിലെ ഗ്രന്ഥശാലകളില്‍ വിവിധ പരിപാടികള്‍ നടക്കും.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി.ബി. സുരേഷ് അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി.എ. ശശീന്ദ്രവ്യാസ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍, കെ. സുമ, എ.കെ. ഷിവി തുടങ്ങിവര്‍ സംസാരിച്ചു.
വായന മനുഷ്യനെ സാമൂഹികബോധമുള്ളവനാക്കി മാറ്റും -ജോയ് മാത്യു
വായന ഒരു മനുഷ്യനെ സംസ്‌കാരമുള്ളവനും സാമൂഹികബോധമുള്ളവനുമാക്കി മാറ്റുമെന്ന് നടന്‍ ജോയ് മാത്യു. കല്പറ്റ നിയോജകമണ്ഡലത്തിലെ മുഴുവന്‍ ഗ്രന്ഥശാലകള്‍ക്കും പുസ്തകങ്ങള്‍ നല്‍കുന്ന 'അക്ഷരവാതില്‍' പദ്ധതി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പി.എന്‍. പണിക്കരുടെ ഛായാചിത്രത്തിനുമുന്‍പില്‍ പുഷ്പാര്‍ച്ചന നടത്തി. ടി. സിദ്ദിഖ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാസെക്രട്ടറി പി.കെ. സുധീര്‍, വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സുമേഷ്, കെ.ആര്‍. ബിനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
കോട്ടത്തറ: വാളല്‍ യുപിസ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വായനദിനത്തില്‍ 'സ്‌നേഹപുസ്തകം' കൈമാറി. കോട്ടത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെനീഷ് ലൈബ്രറി കണ്‍വീനര്‍ എയ്ഞ്ചല്‍ ജോണിന് പുസ്തകങ്ങള്‍ നല്‍കി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ തോമസ് പി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
എ.പി. സാലിഹ്, വി.ടി. ഷൈജുരാജ്, കെ.എസ്. അനുപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഭാരതീയ വിദ്യാഭവന്‍ വയനാട് കേന്ദ്ര ബത്തേരി ഭാരതീയ വിദ്യാഭവനില്‍ സംഘടിപ്പിച്ച വായനദിനാചരണം അധ്യാപക അവാര്‍ഡ് ജേതാവും എഴുത്തുകാരിയുമായ കസ്തൂരിബായ് ഉദ്ഘാടനംചെയ്തു. വിദ്യാര്‍ഥികള്‍ വായനദിനസന്ദേശം നല്‍കുകയും വിവിധപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. പ്രിന്‍സിപ്പല്‍ താരാകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ രമാഭായ്, പ്രധാനാധ്യാപിക വിധുബാല, ലൈബ്രേറിയന്‍ ഷീജ തുടങ്ങിയവര്‍ സംസാരിച്ചു.
ബത്തേരി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വായനദിനാചരണം നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ രാധാ രവീന്ദ്രന്‍ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് എന്‍.ആര്‍. പ്രകാശന്‍ അധ്യക്ഷതവഹിച്ചു. വിവിധമത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍നല്‍കി. സൂപ്രണ്ട് ഇന്‍ ചാര്‍ജ് കെ.സി. ഷിനു, സ്റ്റാഫ് സെക്രട്ടറി ഇ.എ. അനീഷ്, ജി. അനിക്കുട്ടന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജില്‍ വായനദിനാചരണം പ്രിന്‍സിപ്പല്‍ ഫാ. ഡോ. ഷാജന്‍ നൊറോണ ഉദ്ഘാടനംചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ പി.പി. ആന്റണി മലയാളവിഭാഗം മേധാവി ടി.ടി. ബിജു, ഇംഗ്ലീഷ് വിഭാഗം മേധാവി അന്ന മെറിന്‍ സ്‌കറിയ തുടങ്ങിയവര്‍ സംസാരിച്ചു. ബത്തേരി അസംപ്ഷന്‍ എയുപിഎസില്‍ വായനദിനത്തില്‍ 'എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു' എന്നപ്രമേയത്തില്‍ ഒരുവര്‍ഷംനീളുന്ന പദ്ധതി തുടങ്ങി. പ്രധാനാധ്യാപകന്‍ ഷോജി ജോസഫ് ഉദ്ഘാടനംചെയ്തു. അധ്യാപകരായ ലിന്‍സി ലൂക്കോസ്, ഷീബാ ഫ്രാന്‍സിസ്, ട്രീസാ തോമസ്, ബീനാ മാത്യു തുടങ്ങിയവര്‍ നേതൃത്വംനല്‍കി.
തൃശ്ശിലേരി ജിഎച്ച്എസ്എസില്‍ 'അക്ഷരസഞ്ചാരം'
വായനദിനത്തില്‍ തൃശ്ശിലേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അക്ഷരസഞ്ചാരം പദ്ധതി തുടങ്ങി. റിട്ട. മലയാളം അധ്യാപകന്‍ സഹദേവന്‍ മന്നംചിറ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് കെ. സക്കീര്‍ അധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പല്‍ എ.പി. ഷീജ, പ്രധാനാധ്യാപകന്‍ എ. ബിബിന്‍, വാക് ലൈബ്രറി സെക്രട്ടറി പി.വി. വത്സരാജ്, വിദ്യാര്‍ഥിപ്രതിനിധി എം.പി. മിസ്രിയ എന്നിവര്‍ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി 'ആയിരം പുസ്തകം ആയിരം കുറിപ്പ്' പ്രവര്‍ത്തനം നടത്തും.
Content Highlights: reading day 2025 wayanad schools district collector dr meghasree inaugurated
Published: 20 Jun 2025, 09:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented