ഷാര്‍ജ: ഇഫ്താര്‍ സമയം അറിയിക്കാന്‍ എമിറേറ്റിലെ അഞ്ച് സ്ഥലങ്ങളില്‍ പീരങ്കികള്‍ സ്ഥാപിക്കുമെന്ന് പോലീസ് അറിയിച്ചു.

To advertise here,

നഗരത്തിലെ അല്‍ മജാസ് വാട്ടര്‍ഫ്രണ്ട്, സെന്‍ട്രല്‍ റീജണിലെ ഹിസണ്‍ അല്‍ ദൈദ്, കല്‍ബ നഗരത്തിലെ ക്ലോക്ക് ടവര്‍, ഖോര്‍ഫക്കാന്‍ ആംഫിതിയേറ്റര്‍, ദിബ്ബ അല്‍ ഹിസന്‍ കോംപ്രിഹെന്‍സീവ് സെന്റര്‍ സ്‌ക്വയര്‍ എന്നിവിടങ്ങളിലാണ് ഇഫ്താര്‍ സമയത്ത് പീരങ്കികള്‍ വെടിയുതിര്‍ക്കുക.

ഷാര്‍ജ ടി.വി. യില്‍ തത്സമയ സംപ്രേഷണമുണ്ടാകും. പീരങ്കികള്‍ വെടിയുതിര്‍ക്കുന്നത് നേരിട്ട് കാണാന്‍ വരുന്നവര്‍ നിയുക്ത പ്രദേശങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടണമെന്നും ഗതാഗത കുരുക്കുണ്ടാക്കരുതെന്നും പോലീസ് ആവശ്യപ്പെട്ടു. ദുബായില്‍ ഏഴിടങ്ങളില്‍ പീരങ്കികളുണ്ടാകും.