
മലപ്പുറം: വിശുദ്ധ റംസാന്‍ മാസത്തോടനുബന്ധിച്ച് മാതൃഭൂമി എല്ലാവര്‍ഷവും പുറത്തിറക്കുന്ന പ്രത്യേക റംസാന്‍ സപ്ലിമെന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനംചെയ്തു. പാണക്കാട്ടുനടന്ന ചടങ്ങില്‍ മാതൃഭൂമി ജോയിന്റ് മാനേജിങ് എഡിറ്റര്‍ പി.വി. നിധീഷിന് നല്‍കിയാണ് പ്രകാശനംചെയ്തത്.
മാതൃഭൂമി എഡിറ്റര്‍ മനോജ് കെ. ദാസ്, മുസ്ലിം യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ടി.പി. അഷ്റഫലി, മാതൃഭൂമി എക്സിക്യുട്ടീവ് എഡിറ്റര്‍ (പീരിയോഡിക്കല്‍സ് ആന്‍ഡ് ഡിജിറ്റല്‍) ഒ.ആര്‍. രാമചന്ദ്രന്‍, സീനിയര്‍ ന്യൂസ് എഡിറ്റര്‍ വി. ജയകുമാര്‍, അസിസ്റ്റന്റ് എഡിറ്റര്‍ കെ. വിശ്വനാഥ്, മലപ്പുറം യൂണിറ്റ് സീനിയര്‍ റീജണല്‍ മാനേജര്‍ സി. സുരേഷ്‌കുമാര്‍, ന്യൂസ് എഡിറ്റര്‍ ആര്‍. ഗിരീഷ്‌കുമാര്‍, സ്പെഷ്യല്‍ കറസ്പോണ്ടന്റ് ബിജു സി.പി., സീനിയര്‍ കറസ്പോണ്ടന്റ് ഫഹ്‌മി റഹ്‌മാനി, സബ് എഡിറ്റര്‍ അജ്മല്‍ പഴേരി തുടങ്ങിയവര്‍ പങ്കെടുത്തു.
മതപണ്ഡിതന്‍മാരുടെയും സമുദായ നേതാക്കളുടെയും ലേഖനങ്ങള്‍, അഭിമുഖം, റംസാന്‍ ഓര്‍മ്മകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സപ്ലിമെന്റ്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, ഡോ. ഹുസൈന്‍ മടവൂര്‍, പി. മുജീബ് റഹ്‌മാന്‍, കുഞ്ഞുമുഹമ്മദ് പറപ്പൂര്‍, ഡോ. ഇ.കെ. അഹമ്മദ്കുട്ടി തുടങ്ങിയവരുടെ ലേഖനങ്ങളുണ്ട്. പി.കെ. പാറക്കടവ്, മന്‍സൂര്‍ അഹമ്മദ് എന്നിവരുടെ നോമ്പോര്‍മ്മകളും വായിക്കാം.
ഗള്‍ഫ് നാടുകളിലെയും ഉത്തരേന്ത്യയിലെയും റംസാന്‍ കാലം, മമ്പുറം മഖാം, സൗഹൃദപ്പെരുമയുടെ മലപ്പുറം സ്റ്റോറി എന്നിവയെക്കുറിച്ച് കുറിപ്പുകളും ഗായകന്‍ സലീം കോടത്തൂരുമായുള്ള സംഭാഷണവും ഉള്‍പ്പെടുന്ന സപ്ലിമെന്റിന് 50 രൂപയാണ് വില.
Content Highlights: mathrubhumi ramzan supplement 2024
Published: 11 Mar 2024, 11:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented