ശ്രീനഗര്‍: ജമ്മുവില്‍ പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിഎസ്എഫ് ജവാന് വീരമൃത്യു. ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ ദീപക് ചിംങ്ഖാം ആണ് വീരമൃത്യു വരിച്ചത്. മണിപ്പുർ സ്വദേശിയാണ്. ശനിയാഴ്ച ആര്‍എസ് പുര സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തി കടന്നുള്ള ഷെല്ലാക്രമണത്തിലാണ് പരിക്കേറ്റിരുന്നത്. എട്ടോളം ബിഎസ്എഫ് ജവാന്മാര്ക്ക് പരിക്കേറ്റിരുന്നു.
രാജ്യസേവനത്തില്‍ ബിഎസ്എഫ് ധീരനായ കോണ്‍സ്റ്റബിള്‍ ചിംങ്ഖാമിന്റെ പരമമായ ത്യാഗത്തെ തങ്ങള്‍ അഭിവാദ്യം ചെയ്യുന്നുവെന്ന് ബിഎസ്എഫ് എക്സില്‍ കുറിച്ചു. മേയ് പത്തിന് ആര്‍എസ് പുര മേഖലയിലെ അന്താരാഷ്ട്ര അന്താരാഷ്ട്ര അതിര്‍ത്തിയില്‍വെച്ച് പരിക്കേല്‍ക്കുകയും പിറ്റേന്ന് (ഞായറാഴ്ച) രക്തസാക്ഷിത്വം വഹിച്ചുവെന്നും ബിഎസ്എഫ് വ്യക്തമാക്കി.
ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഉള്‍പ്പെടെ ചിംങ്ഖാമിന്റെ കുടുംബത്തെ അനുശോചനം അറിയിച്ചു. ജവാന് പൂര്‍ണ ബഹുമതികളോടെ തിങ്കളാഴ്ച ജമ്മു അതിര്‍ത്തി ആസ്ഥാനത്ത് പുഷ്പചക്രം അര്‍പ്പിക്കുന്ന ചടങ്ങ് നടക്കും.
Content Highlights: bsf jawan succumbs to injuries sustained in pak shelling in jammu
Published: 11 May 2025, 11:00 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented