ന്യൂഡല്‍ഹി: ക്ലിയറന്‍സ് ലൈസന്‍സ് റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ചോദ്യംചെയ്ത് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് തുര്‍ക്കി ആസ്ഥാനമായുള്ള വ്യോമയാന കമ്പനിയായ ചെലെബി. ദേശീയ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചെലബിയുടെ ക്ലിയറന്‍സ് ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഓപ്പറേഷന് സിന്ദൂറിനിടെ തുര്‍ക്കി പാകിസ്താനെ സഹായിച്ച പശ്ചാത്തലത്തിലായിരുന്നു കമ്പനിക്കെതിരായ നടപടി.
കേന്ദ്രത്തിന്റെ തീരുമാനത്തെ ചോദ്യംചെയ്ത് വെള്ളിയാഴ്ചയാണ് കമ്പനി, ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. 3791 ജോലിക്കാരെയും നിക്ഷേപകരുടെ ആത്മവിശ്വാസത്തെയും ഇത് ബാധിക്കും. ഒരു മുന്നറിയിപ്പുംകൂടാതെയാണ് തങ്ങൾക്കെതിരേ നിരോധന ഉത്തരവ് പുറപ്പെടുവിച്ചതെന്നും കമ്പനി കോടതിയിൽ ചൂണ്ടിക്കാട്ടി.
തങ്ങള്‍ തുര്‍ക്കി കമ്പനിയല്ലെന്നും തുര്‍ക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉര്‍ദുഗാന്റെ കുടുംബത്തിന് ഉടമസ്ഥാവകാശമുണ്ടെന്നുമുള്ള വാദങ്ങള്‍ വ്യാജമാണെന്നും കമ്പനി പറഞ്ഞു.
ഇന്ത്യയിലെ ഒന്‍പത് പ്രധാന വിമാനത്താവളങ്ങള്‍ക്ക് ഗ്രൗണ്ട് ഹാന്ഡ്ലിങ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്കുന്ന തുര്‍ക്കി ആസ്ഥാനമായുള്ള കമ്പനിയാണ് ചെലെബി. ഓപ്പറേഷന് സിന്ദൂറിനിടെ തുര്‍ക്കി പാകിസ്താനെ പരസ്യമായി പിന്തുണച്ചിരുന്നു. നിലവിലെ പ്രത്യേക സാഹചര്യത്തില്‍, ഇന്ത്യക്കിത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനിയുടെ പ്രവർത്തനം കേന്ദ്ര വ്യോമയാന മന്ത്രാലയം ഇന്ത്യയില്‍ തടഞ്ഞത്.
Content Highlights: celebi india license revoked in high court delhi
Published: 16 May 2025, 09:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented