ലോകസാഹിത്യത്തിനും മലയാള സാഹിത്യത്തിനും സംഭാവന ചെയ്തവര്‍ വേര്‍പിരിയുമ്പോള്‍ നഷ്ടബോധമുണ്ടെന്ന് എം.കെ സാനു. എം.ടി വാസുദേവന്‍ നായര്‍ സാഹിത്യത്തോട് നൂറ് ശതമാനം കൂറ് പുലര്‍ത്തിയ വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു
ഏതാനും ദിവസങ്ങളായി കേരളീയ സഹൃദയരോടൊപ്പം ആശങ്കകുലനായി ഞാനും കഴിയുകയായിരുന്നു. എം.ടി വാസുദേവന്‍ നായരുടെ ആരോഗ്യസ്ഥിതി വഷളായിരിക്കുന്നു, ഏതുനിമിഷവും എന്തും സംഭവിക്കാം എന്ന വാര്‍ത്ത ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മരണം ജീവിതത്തിന്റെ വിരാമചിഹ്നമാണ് സംഭവിച്ചേ മതിയാവു, എങ്കിലും അദ്ദേഹത്തെ പോലെ ലോക സാഹിത്യത്തിനും മലയാള സാഹിത്യത്തിനും സംഭവാന ചെയ്തവര്‍ വേര്‍പിരിയുമ്പോള്‍ നഷ്ടബോധമുണ്ട്.
താന്‍ സജീവമായിരിക്കുന്ന മേഖലയോട് 100 ശതമാനം കൂറുപുലര്‍ത്തിയ വ്യക്തിയായിരുന്നു അദ്ദേഹം.വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോക്കപ്പ് ക്രൂരതകളെ കുറിച്ചൊരു സ്‌റ്റേറ്റ്‌മെന്റ് തരാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. നല്ലൊരു ലേഖനം അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചു.
കാത്തിരിപ്പിന്റെ കഥയാണ് മഞ്ഞ്. കാത്തിരിപ്പിനെ അതിതീവ്രമായി മഞ്ഞില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അദ്ദേഹം എഴുതി വരുന്ന ഒരോ കഥയും നല്ലതുപോലെ മിനുസപ്പെടുത്തി ഉത്തമമാക്കാതെ പുറത്തുവിടുകയില്ല. മരണം, സ്‌നേഹം പോലുള്ള മൂല്യങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ സൃഷ്ടികള്‍ ആവിഷ്‌കരിക്കുന്നത്.- എംകെ സാനു പറയുന്നു
Content Highlights: M K Sanu remembering M T Vasudevan Nair
Published: 26 Dec 2024, 02:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented