സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലുമണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും

തിരുവനന്തപുരം: പ്രമുഖ ചെറുകഥാകൃത്തും സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാ പുരസ്കാരജേതാവും ദേശാഭിമാനിയിലെ മുൻ പ്രൂഫ്‌റീഡറുമായ കെ.ആർ.മല്ലിക (72) അന്തരിച്ചു. പാപ്പനംകോട് ടി.സി. 51/22(14) കൈലാസം വീട്ടിലായിരുന്നു താമസം. രണ്ടുതവണ അബുദാബി ശക്തി അവാർഡ് ലഭിച്ചിട്ടുണ്ട്. ഭാരത് ഭവന്റെ വിവർത്തന പുരസ്കാരവും നേടിയിട്ടുണ്ട്.
നാവ്, സമാന്തരം, മായാ മാളവ ഗൗള, നിറങ്ങൾക്കപ്പുറം, വളയം, അമ്മ, അകം എന്നിവയാണ് പ്രധാന കൃതികൾ. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ഭർത്താവ്: കെ.പി.രവീന്ദ്രനാഥ്(ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്റർ). മക്കൾ: നിമ ആർ.നാഥ്, കെ.ആർ.നിശാന്ത്. മരുമകൻ: ജി.പ്രവീൺ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 4-ന് തൈക്കാട് ശാന്തികവാടത്തിൽ.
Content Highlights: Prominent Malayalam writer and former Deshabhimani proofreader K.R. Mallika passed away at the age of 72. A recipient of the Kerala Sahitya Akademi Overall Contribution Award, her cremation will take place at Santhi Kavadham.
Published: 19 Jun 2026, 07:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented