നിയമാധിഷ്ഠിതമായ ലോകക്രമത്തിനുപകരം ബലപരീക്ഷണത്താൽ നിശ്ചയിക്കപ്പെടുന്ന ലോകക്രമം ഉണ്ടാക്കുന്നതിനുള്ള ചെയ്തികളാണ് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റേതെന്ന് വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനപതിയായിരുന്ന ടി.പി.ശ്രീനിവാസൻ പറഞ്ഞു. പരസ്പരാശ്രിതമാണ് ലോകം.

To advertise here,

യു.എസും അതിൽനിന്നു വ്യത്യസ്തമല്ല. എന്നാൽ, ഈ ആശ്രിതത്വത്തിൽനിന്ന് യു.എസിനെ സ്വതന്ത്രമാക്കാനാണ് ട്രംപ് നോക്കുന്നത്. അതിനു അദ്ദേഹം പലമാർഗങ്ങളും പ്രയോഗിക്കാം. ചർച്ചയും ഏറ്റുമുട്ടലും ഭൂപ്രദേശങ്ങൾ പിടിച്ചെടുക്കലുമെല്ലാം ഈ മാർഗങ്ങളാണ് -ശ്രീനിവാസൻ പറഞ്ഞു.

എം.ബി.ഐ.എഫ്.എലിന്റെ അവസാനദിനമായ ഞായറാഴ്ച, ‘ഗ്ലിംസസ് ഓഫ് എ ട്രംപിയൻ വേൾഡ് ഓഡർ’ എന്ന വിഷയത്തിൽ മാതൃഭൂമി സീനിയർ സബ് എഡിറ്റർ സിസി ജേക്കബുമായി നടത്തിയ സംഭാഷണത്തിലായിരുന്നു ഈ നിരീക്ഷണം. 2025 മേയിൽ ഉണ്ടായ ഇന്ത്യ-പാകിസ്താൻ സംഘർഷം പരിഹരിക്കാൻ ഇടപെട്ടു എന്ന ട്രംപിന്റെ അവകാശവാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.