തിരുവനന്തപുരം: വാഹനങ്ങളുടെ ഡിസൈൻ എന്നത് വെറും സൗന്ദര്യശാസ്ത്രം മാത്രമല്ല, മറിച്ച് സങ്കീർണതകളെ മറികടക്കാനുള്ള വഴിയും ഒരു ജീവിതരീതിയുമാണെന്ന് പ്രശസ്ത വാഹന ഡിസൈനറും ഓല ഇലക്ട്രിക്കിന്റെ ഡിസൈൻ മേധാവിയുമായ രാംകൃപാ അനന്തൻ അഭിപ്രായപ്പെട്ടു.
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ ‘ഡിസൈൻഡ് സ്പേസ് ഡെസിഗ്‌നേറ്റഡ് ലൈഫ്: ഡിസൈൻ ആസ് ദി എലിമെന്റൽ പ്രിൻസിപ്പൽ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.
കാറുകളുടെ മനോഹരമായ ചിത്രം വരയ്ക്കലല്ല ഡിസൈൻ. മറിച്ച് മനുഷ്യരെയും സാഹചര്യങ്ങളെയും പരിമിതികളെയും മനസ്സിലാക്കലാണ്. താക്കോലുകൾ ഇടയ്ക്കിടെ നഷ്ടപ്പെടുന്ന തന്റെ വ്യക്തിപരമായ അനുഭവമാണ് താക്കോലില്ലാത്ത സംവിധാനം കൊണ്ടുവരാനുള്ള ആഗ്രഹത്തിന് പിന്നിൽ.
ഹെൽമെറ്റ് ധരിക്കാതെ സ്റ്റാർട്ട് ആകാത്ത ബൈക്കുകൾ പോലുള്ള സുരക്ഷാ സംവിധാനങ്ങൾ ഭാവിയിൽ അനിവാര്യമായി വരും. ഡിസൈൻ മേഖലയെ എ.ഐ. മാറ്റിമറിക്കാൻ പോവുകയാണെന്നും അവർ പറഞ്ഞു. സുനീത ബാലകൃഷ്ണൻ മോഡറേറ്ററായി.
ഇന്ത്യൻ എസ്.യു.വി. സങ്കല്പങ്ങളെ മാറ്റിയെഴുതുന്നതിൽ പ്രധാന പങ്കുവഹിച്ച രാംകൃപാ അനന്തൻ മഹീന്ദ്രയുടെ ബൊലേറോ, സ്കോർപ്പിയോ, ഥാർ തുടങ്ങിയ വാഹനങ്ങളുടെ ആദ്യ തലമുറ ഡിസൈനുകളിലും പങ്കാളിയായി. പിന്നീടാണ് ഓല ഇലക്‌ട്രിക്കിലേക്ക് മാറിയത്.
Content Highlights: Learn about Ramkripa Ananthan, the visionary behind iconic Mahindra SUVs like Bolero, Scorpio, Thar, and her insights on AI in design and future mobility at Ola Electric.
Published: 03 Feb 2026, 09:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented