തിരുവനന്തപുരം: സെലിബ്രിറ്റികളുടെ ടോക്‌സിക് പി.ആർ ശരിയല്ലെന്നും സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണങ്ങൾക്കെതിരെ നിയമപരമായി ആളുകൾ മുന്നോട്ട് വരണമെന്നും എഴുത്തുകാരനും ബിഗ് ബോസ് താരവുമായ അനീഷ് ടി.എ. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ 'ദ കോമൺമാൻ' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തകയായ പൂജ ലക്ഷ്മിയായിരുന്നു മോഡറേറ്റർ. അനീഷ് എഴുതിയ 'കതിരാളൻ' എന്ന നോവലിന്റെ പ്രകാശനവും വേദിയിൽ നടന്നു.

To advertise here,

 

സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണ് താനെന്നും എന്നാൽ ടോക്‌സിക് പി.ആറുകൾ തെറ്റിദ്ധാരണ പരത്തുന്നുവെന്നും അനീഷ് പറഞ്ഞു. എഴുത്തും കൃഷിയുമാണ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന കാര്യങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: മിൽമ പാലിൽ മുഴുവൻ പാൽപ്പൊടിയല്ല, ചെറിയ അളവിൽ മാത്രമാണ് ചേർക്കുന്നത് – മിൽമ ചെയർമാൻ കെ.എസ്.മണി

'എന്റെ ജീവിതത്തിന്റെ ആത്മാംശം 'കതിരാളൻ' എന്ന രചനയിൽ കാണാം. എഴുത്ത് എനിക്ക് വളരെ പ്രധാനമാണ്. ഓരോ ദിവസവും എന്തെങ്കിലും എഴുതിയില്ലെങ്കിൽ എന്ക്ക് സമാധാനം കിട്ടില്ല. എഴുത്ത് പോലെ എന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ് കൃഷി. അത് മാറ്റി നിർത്തി മറ്റൊന്ന് എന്റെ ജീവിതത്തിൽ ഇല്ലായിരുന്നു.' -അനീഷ് പറഞ്ഞു.

'പണ്ട് ജോലി ചെയ്യുന്ന സമയത്ത് എഴുതാനൊന്നും പറ്റിയിരുന്നില്ല. ഇപ്പോൾ പ്രായം 39 ആയി. ഇനിയെങ്കിലും നമ്മുടെ ആഗ്രഹത്തിന് അനുസരിച്ച് ജീവിച്ചില്ലെങ്കിൽ ഇനിയെപ്പോഴാണ് എന്ന് തോന്നിയിരുന്നു. അങ്ങനെയാണ് സർക്കാർ ജോലിയിൽ നിന്നും ലീവെടുത്ത് എഴുത്തിലേയ്ക്ക് സമയം മാറ്റി വെക്കാൻ തീരുമാനിച്ചത്. ആ സമയത്താണ് റിയാലിറ്റി ഷോയിലേക്ക് എത്തുന്നത്.' -അനീഷ് തുടർന്നു.

Don’t Miss: അഭിരാമി സുരേഷിനെതിരെ സൈബറാക്രമണവും ലൈംഗികാധിക്ഷേപവും; വാക്കുകളേക്കാൾ വേദന ചിന്തകളുടെ അഭാവമെന്ന് താരം

'എഴുതുന്ന സമയത്ത് എന്റെ ഭാഷ ജനങ്ങൾക്ക് മനസ്സിലാകുമോ എന്ന സംശയം ഉണ്ടായിരുന്നു. അങ്ങനെയാണ് ആദ്യത്തെ പുസ്തകത്തിൽ സ്വന്തം അനുഭവക്കുറിപ്പുകൾ എഴുതാം എന്ന് കരുതിയത്. പണ്ടുമുതലേ ഫേസ്ബുക്കിൽ ഓർമക്കുറിപ്പുകൾ എഴുതുമായിരുന്നു. ഇപ്പോൾ അടുത്ത പുസ്തകത്തിന്റെ രചനയിലാണ്. സിനിമയിൽ അഭിനയിക്കണം എന്ന മോഹവുമുണ്ട്. നല്ല വേഷങ്ങൾ വന്നാൽ ചെയ്യും.'

'മലയാള ഭാഷയിലെ ചില കാര്യങ്ങൾ ചർച്ചയാക്കേണ്ടത് എന്റെ കടമയാണെന്ന് ഞാൻ വിശ്വസിക്കുന്നു. റിയാലിറ്റി ഷോയിൽ മലയാളം വാക്കുകൾ കൂടുതലായി ഉപയോഗിക്കാൻ കാരണവും ഇതാണ്. എന്റെ ജീവിതത്തിലെ നിർണായകമായ ഒന്നാണ് ബിഗ് ബോസ്. എന്റെ ജീവിതം എഴുതുമ്പോൾ അതില്ലാതെ പൂർത്തിയാക്കാൻ സാധിക്കില്ല.' -അനീഷ് പറഞ്ഞു.

Also Read: കത്രീനയുമായുള്ള പിണക്കം തീർക്കാൻ റോസാപ്പൂ കടിച്ചുപിടിച്ച് നൃത്തം ചെയ്ത സൽമാൻ ഖാൻ; വെളിപ്പെടുത്തൽ

'റിയാലിറ്റി ഷോയിൽ കണ്ടന്റ് ഉണ്ടാക്കാൻ മാത്രമായി ഞാൻ ഒന്നും ചെയ്തിട്ടില്ല. ഞാൻ അവിടെ ജീവിക്കുകയായിരുന്നു. അതുകൊണ്ട് ഞാൻ സന്തോഷവാനാണ്. സെൽഫ് ലൗവിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ. നമ്മൾ നമ്മളെ സ്‌നേഹിച്ചില്ലെങ്കിൽ പിന്നെ ആര് സ്‌നേഹിക്കാനാണ്?'

'സോഷ്യൽ മീഡിയയിലെ ഫാൻ ഫൈറ്റുകൾക്ക് ഞാൻ എതിരാണ്. എന്റെ സോഷ്യൽ മീഡിയ ഞാൻ ആർക്കും നൽകിയിരുന്നില്ല. പി.ആർ തെറ്റാണെന്നു ഞാൻ പറയുന്നില്ല. എന്നാൽ ടോക്‌സിക് പി.ആറുകൾ നിയന്ത്രിക്കപ്പെടണം. സോഷ്യൽ മീഡിയയിൽ ആർക്കെതിരെയും എന്തും എഴുതിയിടാം എന്ന മനോഭാവം ആളുകൾക്കുണ്ട്. ഫേക്ക് അകൗണ്ടുകളിൽ നിന്ന് വരുന്ന ഇത്തരം പരാമർശങ്ങൾ നടത്തുന്നവർ ശിക്ഷിക്കപ്പെടണം. ആ ഐഡികൾക്ക് പിന്നിലുള്ള ആൾക്കാരെ കണ്ടെത്തണം. സൈബർ അറ്റാക്ക് നേരിടുന്നവർ പരാതിയുമായി മുന്നോട്ട് വരണം.' -അനീഷ് പറഞ്ഞു.

Don’t Miss: എനിക്കിഷ്ടമുള്ള വസ്ത്രം ഞാൻ ധരിക്കും, എന്തിനാണ് ഇതൊക്കെ ഇത്ര ചർച്ച ചെയ്യുന്നത്?- ഐശ്വര്യ ലക്ഷ്മി

'ബിഗ് ബോസിൽ സ്ത്രീകളെ ബഹുമാനിച്ച് മുന്നോട്ടുപോയ ഒരാളാണ് ഞാൻ. സ്ത്രീകളെ ബഹുമാനിക്കണം എന്നാണ് ഞാൻ പറയാറുള്ളത്. സ്ത്രീകളെ കൂടുതൽ ബഹുമാനിക്കണം എന്ന് ബിഗ് ബോസിന് ശേഷം എനിക്ക് മനസിലായി. എന്നാൽ എന്തുകൊണ്ടാണ് എനിക്ക് സ്ത്രീ വിരുദ്ധ ടാഗ് വന്നതെന്ന് എനിക്ക് അറിയില്ല. എന്റെ പുസ്തകങ്ങളിൽ സ്ത്രീവിരുദ്ധത കാണാൻ സാധിക്കില്ല.'

ഞാൻ പറഞ്ഞതിനെ ടോക്‌സിക് പി.ആറുകൾ തെറ്റായി വ്യാഖ്യാനിച്ചു. ചില കാര്യങ്ങൾക്ക് ഞാൻ മറുപടി നൽകി. ചില കാര്യങ്ങൾക്കു ഞാൻ മറുപടി പറഞ്ഞില്ല. അവജ്ഞയോടെ തള്ളിക്കളഞ്ഞു.' -അനീഷ് പറഞ്ഞു.