ബഹുസ്വരതയും വൈവിധ്യവും ദൈവത്തിന്റെ നിശ്ചയമാണെന്ന് ചിന്തകനും പ്രഭാഷകനുമായ എം.പി. അബ്ദുസമസമദാനി എം.പി പറഞ്ഞു. സ്വാതന്ത്ര്യസമരം ബഹുസ്വരതയുടെ മുന്നേറ്റമായിരുന്നു. എല്ലാ മതത്തിന്റെയും അടിസ്ഥാനം ബഹുസ്വരതയെ അംഗീകരിക്കുന്നതാണ്. മാതൃഭൂമി അക്ഷരോത്സവ വേദിയിൽ 'ബഹുസ്വരതയുടെ സംഗീതം' എന്ന വിഷയത്തിൽ പ്രഭാഷണം നടകയായിരുന്നു അദ്ദേഹം.

To advertise here,

Also Read: 'അവിവാഹിത അമ്മമാരെ സൃഷ്ടിക്കും'; ലിവിങ് ടുഗദർ ആഘോഷം അധികം നീണ്ടുനിൽക്കില്ലെന്ന് എം. മുകുന്ദൻ

പച്ചക്കറിയെ ഹിന്ദുവും ആടിനെ മുസ്‌ലിമും ആക്കുന്നു. സ്വാമി വിവേകാനന്ദൻ സമാധിയായ ദിവസം ഉച്ചയ്ക്കുപോലും ഗംഗയിലെ മീൻ കഴിച്ചിട്ടുണ്ട്. ആഹാരം ഓരോരുത്തരുടെ ഇഷ്ടാനിഷ്ടമാണ്. മതവുമായി ബന്ധമില്ല. ഇതൊന്നും ആൾക്കൂട്ടവിചാരണയ്ക്കു കാരണമാകരുത്. ചരിത്രം ഇന്ത്യയിൽ ഇന്നൊരു ടൂളാണ്. വിദ്വേഷം പരത്താൻ ഉപയോഗിക്കുന്നു. ഭൂതകാലത്തിന്റെ പേരിൽ വർത്തമാനകാലത്തെ വേട്ടയാടരുത്. ഒറ്റപ്പെട്ട സംഭവങ്ങളിലൂടെയല്ല ചരിത്രത്തെ വിലയിരുത്തേണ്ടത് വെറുപ്പിന്റെ ഇക്കാലത്ത് സ്‌നേഹത്തിന്റെ വാസസ്ഥലങ്ങൾ കെട്ടിപ്പടുക്കാൻ നമുക്കാകണം -അദ്ദേഹം പറഞ്ഞു.