പ്രൊപ്പഗാൻഡ സിനിമകൾ ഒരിക്കലും ചെയ്യില്ലെന്ന് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. എന്റെ നിലപാടിന് വ്യക്തതയുണ്ട്. ഞാൻ ചെയ്യില്ലെന്ന് അറിയാവുന്നതുകൊണ്ട് അത്തരം സ്‌ക്രിപ്റ്റുകൾ എന്റെ മുന്നിലേക്കു വരില്ല- മാതൃഭൂമി അക്ഷരോത്സവത്തിൽ ചോദ്യങ്ങൾക്കു മറുപടിയായി അദ്ദേഹം പറഞ്ഞു.
ആളുകൾ ചോദിക്കാറുണ്ട്, എന്താണ് ഭയമില്ലാത്തതെന്ന്. എന്റെ മാതാപിതാക്കളും അധ്യാപകരും ഭയം കഴിക്കാൻ തന്നിട്ടില്ല. എന്നെ അർബൻ നക്‌സലെന്നും ഹിന്ദുവിരുദ്ധനെന്നും വിളിക്കുന്നവരുണ്ട്. എന്തും വിളിച്ചോട്ടെ. മോദിക്കും ബി.ജെ.പി.ക്കും എതിരേ സംസാരിച്ചാൽ ഹിന്ദുവിരുദ്ധമല്ല. മോദിയും അമിത് ഷായും ഹിന്ദുവല്ല, രാഷ്ട്രീയക്കാരാണ്. ഞാൻ കേരളത്തിൽ സ്വീകരിക്കപ്പെടുന്നത് ഒരു നടൻ എന്ന നിലയിലല്ല. നിലപാടുള്ളയാൾ എന്ന പേരിലാണ്. അതിനാൽ ഞാൻ കേരളത്തിന്റെ ദത്തുപുത്രനാണ്.
കേരളത്തിലെ സാഹിത്യോത്സവങ്ങളിൽ ചെറുപ്പക്കാർ നിറഞ്ഞുകവിയുകയാണ്. അവർ നല്ല ചോദ്യങ്ങളുന്നയിക്കുന്നു. ഇത്തരം സംവാദങ്ങൾ തുടരാൻ കഴിയുന്ന ഇടമെന്ന നിലയിൽ കേരളം അവസാന പ്രതീക്ഷയാണ്- അദ്ദേഹം പറഞ്ഞു.
‘ഇരുവറി’ലെ വേഷം ചെയ്യുമ്പോൾ 30 വയസ്സേ ഉണ്ടായിരുന്നുള്ളൂ. മോഹൻലാലിനൊപ്പമുള്ള ഷൂട്ടിങ് അനുഭവം മികച്ചതായിരുന്നു.
ആർട്ടിനുവേണ്ടി മാത്രമാണ് ആർട്ടിസ്റ്റ് എന്നു കരുതുന്നില്ല. സമൂഹം അപകടത്തിലാകുമ്പോൾ പ്രതികരിക്കേണ്ടിവരും. മറ്റുള്ളവർ പ്രതികരിക്കാത്തത് പല കാരണങ്ങളാലാകും. ഒരുപക്ഷേ, വിഷയത്തെക്കുറിച്ച് വേണ്ടത്ര അവബോധമില്ലാത്തതിനാലാകും. അല്ലെങ്കിൽ അവസരവാദപരമായ നിലപാടായിരിക്കാമെന്നും അദ്ദേഹം ചോദ്യത്തിനുത്തരമായി പറഞ്ഞു.
നടനായില്ലായിരുന്നെങ്കിൽ ആരാകുമായിരുന്നു എന്ന ചോദ്യത്തോട് സരസമായാണ് പ്രകാശ് രാജ് പ്രതികരിച്ചത്. എവിടെച്ചെന്നാലും ആളുകൾ കരുതലോടെ കാണുന്നു. രാഷ്ട്രീയക്കാർ അഞ്ചുവർഷമാണ് അധികാരത്തിലിരിക്കുന്നത്. ഞാൻ എപ്പോഴും അധികാരത്തിലാണ് - അദ്ദേഹം പറഞ്ഞു.
Content Highlights: Actor Prakash Raj clarifies his stance against propaganda films, his thoughts on criticism, and his appreciation for Kerala`s progressive youth.
Published: 31 Jan 2026, 09:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented