തിരുവനന്തപുരം: ചിന്തയും മനസ്സും നിറയ്ക്കുന്ന സർഗഭാഷണങ്ങളുടെ നാലുദിനങ്ങൾ മലയാളിക്ക് കൈമാറി മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് ഞായറാഴ്ച സമാപനം. കനകക്കുന്നിൽ വൈകീട്ട് ആറിന് അക്ഷരോത്സവത്തിന് കൊടിയിറങ്ങും.

To advertise here,

കഥാകൃത്ത് ടി. പത്മനാഭൻ മുഖ്യാതിഥിയാകും. അഞ്ച് ദേശീയ സിനിമാ പുരസ്കാരങ്ങൾ നേടിയ അഭിനേത്രി ശബാനാ ആസ്മി, പുലിസ്റ്റർ പുരസ്കാര ജേതാവ് ഡെക്സാൻ വാൽഷ് എന്നിവർ സമാപനപരിപാടിയെ സമ്പന്ന മാക്കും. ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കറുടെ സന്ദേശം വായിക്കും. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ അധ്യക്ഷനാകും. ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ വിശിഷ്ടാതിഥികളെ ആദരിക്കും.

മലയാള കഥാസാഹിത്യത്തറവാട്ടിലെ കാരണവരായ ടി. പത്മനാഭൻ വൈകീട്ട് മൂന്നിന് ഫെസ്റ്റിവൽഹാളിൽ '97-ലെ വെളിച്ചപ്പൊക്കം' എന്ന സെഷനിൽ സംസാരിക്കും