മാതൃഭൂമി സാഹിത്യോത്സവം തുടങ്ങിയാൽ ജെൻസിയെക്കാൾ ഉഷാറാണ് വിശ്വംഭര മേനോൻ. പ്രായം ചോദിച്ചാൽ 93 വയസ്സേയുള്ളൂ എന്നുപറയും. തന്റെ മൂന്നാം സാഹിത്യോത്സവത്തിനായി അദ്ദേഹം തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു.

To advertise here,

മാതൃഭൂമി അക്ഷരോത്സവത്തിലെ ഏറ്റവും മുതിർന്ന അംഗങ്ങളിലൊരാളാണ് തൃപ്രയാർ കൊച്ചിപ്പറമ്പത്ത് വിശ്വംഭര മേനോൻ. ഈ പ്രായത്തിലും പുലർച്ചെ നാലിന് എഴുന്നേറ്റ് വായിക്കും. മാതൃഭൂമി പത്രവും വാരികയും പുസ്തകങ്ങളുമെല്ലാം സ്ഥിരമായി വായിക്കാറുണ്ട്. മൂന്നുവർഷം മുൻപ് ഒരുതവണ ‘ക’ ഫെസ്റ്റിവലിനു വന്നു. അതോടെ അതു സ്ഥിരമാക്കുകയും ചെയ്തു. ഒറ്റയ്ക്ക് തീവണ്ടി കയറിയാണ് വരവ്.

കടുത്ത കമ്യൂണിസ്റ്റായിരുന്നു ചെറുപ്പത്തിൽ മേനോൻ. പാർട്ടി നിരോധിച്ച കാലത്ത് കണ്ണൂർ സെൻട്രൽ ജയിലിൽ കിടന്നിട്ടുണ്ട്. അതിനുശേഷം ഹോട്ടൽ ബിസിനസുമായി ആന്ധ്രയിലെത്തി. അവിടെയും അദ്ദേഹം 25 വർഷം പാർട്ടി പ്രവർത്തനം നടത്തി. ഇപ്പോൾ രാഷ്ട്രീയപ്രവർത്തനം പൂർണമായും അവസാനിപ്പിച്ച് വായനയുമായി കഴിയുകയാണ്.