സൽമാന്റെ നൃത്തം മനോഹരമായിരുന്നുവെന്നും അതിന് ശേഷം ഇരുവരുടേയും പിണക്കം മാറിയെന്നും എ.ഡി. സിങ് പറഞ്ഞു

ബോളിവുഡിലെ സൂപ്പർതാരങ്ങളാണ് സൽമാൻ ഖാനും കത്രീന കൈഫും. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പ് ഒരുകാലത്ത് സിനിമാലോകത്തെ ചൂടൻ വിഷയമായിരുന്നു. ഇതുസംബന്ധിച്ച വാർത്തകൾ ദിവസവുമെന്നോണം മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഈ ബന്ധം മുറിയുകയായിരുന്നു. ഇപ്പോഴിതാ ഇരുവരുടേയും പ്രണയവുമായി ബന്ധപ്പെട്ട രസകരമായൊരു വെളിപ്പെടുത്തൽ ഉണ്ടായിരിക്കുകയാണ്.
റെസ്റ്ററന്റ് ഉടമയായ എ.ഡി. സിങ് ആണ് ഈ രഹസ്യം പങ്കുവെച്ചത്. സൽമാൻ ഖാനും കത്രീന കൈഫും തമ്മിൽ ഒരിക്കൽ പിണങ്ങിയിരുന്നുവെന്നും ഇതിന് താൻ സാക്ഷിയായിരുന്നുവെന്നുമാണ് സിങ് പറയുന്നത്. ഔട്ട്‌ലുക്ക് ട്രാവലറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒലീവ് ബാർ ആൻഡ് കിച്ചന്റെ സ്ഥാപകനും ഉടമയുമാണ് എ.ഡി. സിങ്.
'ഒലീവിന്റെ ആദ്യനാളുകളിലാണ് സൽമാനും കത്രീനയും പ്രണയത്തിലായിരുന്നത്. അന്നൊരു ദിവസം രാത്രി അവൾ തന്റെ സംഘവുമായി റെസ്റ്ററന്റിലെ ഒരു മേശക്ക് ചുറ്റും ഇരുന്നത് ഞാൻ ഓർക്കുന്നു. അദ്ദേഹം (സൽമാൻ ഖാൻ) തന്റെ രണ്ട് സഹോദരന്മാർക്കൊപ്പം (അർബാസും സൊഹാലിയും) ബാറിലായിരുന്ന് മദ്യപിക്കുകയായിരുന്നു. അവർ തമ്മിൽ വഴക്കിടുകയായിരുന്നുവെന്ന് ഞങ്ങൾക്ക് മനസിലായി.' -സിങ് പറഞ്ഞു.
'കുറേ സമയം കഴിഞ്ഞ് സൽമാൻ ഖാൻ ഒരു റോസാപ്പൂവ് വായിൽ കടിച്ചുപിടിച്ചുകൊണ്ട് കത്രീനയുടെ മേശയ്ക്ക് സമീപം പോയി പുഞ്ചിരിച്ചുകൊണ്ട് നൃത്തം ചെയ്തു. അത് യഥാർഥത്തിൽ നല്ല രസമുള്ള കാഴ്ചയായിരുന്നു. ശുചിമുറിക്ക് സമീപത്തേക്ക് പോയും തിരികെ വന്നുമാണ് അദ്ദേഹം അത് ചെയ്തുകൊണ്ടിരുന്നത്. ആർക്കുമത് തടയാനായിരുന്നില്ല. അവൾ ആദ്യം അതുകണ്ട് പുഞ്ചിരിതൂകുകയും പിന്നീട് പൊട്ടിച്ചിരിക്കുകയും ചെയ്തു. അതിനുശേഷം അവർ തമ്മിലുള്ള വഴക്ക് തീർന്നു. അവർ വീണ്ടും ഒന്നിച്ചിരുന്നു. സൽമാനും കത്രീനയ്ക്കുമൊപ്പമുള്ള മറക്കാനാകാത്ത നിമിഷങ്ങളായിരുന്നു അത്.' -സിങ് പറഞ്ഞുനിർത്തി.
2005-ൽ പുറത്തിറങ്ങിയ മേനേ പ്യാർ കിയാ എന്ന ചിത്രത്തിലാണ് സൽമാൻ ഖാനും കത്രീന കൈഫും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചെത്തി. വർഷങ്ങൾകൊണ്ട് ഇരുവരും വലിയതോതിൽ അടുക്കുകയായിരുന്നു. അതേസമയം പ്രണയാഭ്യൂഹങ്ങൾ സൽമാനോ കത്രീനയോ സ്ഥിരീകരിച്ചിരുന്നില്ല. ഏക് ഥാ ടൈഗർ, ടൈഗർ സിന്ദാ ഹേ, ഭരത് തുടങ്ങിയവയാണ് ഇരുവരും ഒന്നിച്ച പ്രധാന ചിത്രങ്ങൾ. 2021-ൽ കത്രീന, വിക്കി കൗശലിനെ വിവാഹം ചെയ്തു. ഇരുവർക്കും ഒരു മകനുണ്ട്.
Content Highlights: Restaurant owner A.D. Singh shared a nostalgic story about Salman Khan and Katrina Kaif. During a spat at his restaurant, Salman reportedly danced with a rose in his mouth to cheer up Katrina. The charming gesture worked, turning her anger into laughter and ending their fight instantly.
Published: 02 Feb 2026, 03:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented